അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചശേഷം ക്രൂരമായി മര്‍ദിച്ചു

അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചശേഷം ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. തിരിച്ച് ആടി കുഴഞ്ഞാണ് മകന് വന്നത്. മര്‍ദനമേറ്റതിന്റെ ക്ഷീണവും ഉണ്ടായിരുന്നു. വരുന്നതിനിടെ നിലത്ത് വീണിരുന്നു.
നില്ക്കാന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് കുട്ടി വിവരം വീട്ടില്‍ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സഹോദരന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തേടിയാണ് സംഘം എത്തിയതെന്നാണ് വിവരം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിട്ടാത്തതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. കുട്ടിയുടെയും പിതാവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പ്രിന്‍സിപ്പല്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാത്ഥിയുടെ എതിരായി നിന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളായ യുവാക്കാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























