Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സ് പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ ഹൈക്കോടതി

03 FEBRUARY 2025 08:55 PM IST
മലയാളി വാര്‍ത്ത

വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സ് പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവ്. നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്. അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിക്കേണ്ടത്. ഇവിടുത്തെ താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ടവറുകള്‍ പൊളിച്ച് പുതിയവ നിര്‍മിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കുമായി രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ ഒരു സമിതി രൂപീകരിക്കണം. സ്ട്രക്ചറല്‍ എന്‍ജിനീയര്‍, റസിഡന്റ്‌സ് അസോസിയേഷന്റെ 2 പ്രതിനിധികള്‍, നഗരസഭ എന്‍ജിനിയര്‍, ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ പ്രതിനിധി എന്നിവരാണ് ഈ സമിതിയില്‍ ഉണ്ടാകേണ്ടത്.

സൈനികര്‍ക്കും വിരമിച്ചവര്‍ക്കുമായി ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ) നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ 2018ലാണ് താമസക്കാര്‍ക്ക് കൈമാറിയത്. എന്നാല്‍ 208 ഫ്‌ലാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ബി, സി ടവറുകളുടെ നിര്‍മാണ പിഴവുകള്‍ അതേവര്‍ഷം തന്നെ പുറത്തുവരികയും ചെയ്തിരുന്നു. ടവറുകള്‍ അപകടാവസ്ഥയിലാണെന്നും താമസക്കാരെ എത്രയുംവേഗം ഒഴിപ്പിക്കണമെന്നും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ വിദഗ്ധര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിനായിരുന്നു എഡബ്ല്യുഎച്ച്ഒ മുന്‍തൂക്കം നല്‍കിയത്. ഇതിനെതിരെ റിട്ട.കേണല്‍ സിബി ജോര്‍ജ് ഉള്‍പ്പെടെയുള്ള താമസക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ റിപ്പോര്‍ട്ടുകള്‍, കേരള മുന്‍സിപല്‍ ബില്‍ഡിങ് റൂള്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, ജില്ലാ കലക്ടറുടെ മുന്‍ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോടതി വിധി പറയുകയായിരുന്നു.

ടവറുകള്‍ പൊളിച്ചു നിര്‍മിക്കുന്നതിന് എഡബ്ല്യുഎച്ച്ഒ നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന 175 കോടി രൂപ സമിതി നിര്‍ദേശിക്കുന്ന വിധത്തില്‍ നല്‍കണം. മാത്രമല്ല, ഈ ടവറുകള്‍ രൂപകല്‍പന ചെയ്തവരില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും എഡബ്ല്യുഎച്ച്ഒ തിരിച്ചുപിടിക്കുന്ന തുകയും നിര്‍മാണത്തിനായി ചെലവഴിക്കാം. ചെലവായ പണം തിരികെ പിടിക്കാന്‍ പഴയ ടവറുകള്‍ നിന്ന സ്ഥലത്ത് കൂടുതല്‍ നിലകള്‍ നിര്‍മിക്കുന്നതടക്കം നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ എഡബ്ല്യുഎച്ച്ഒയ്ക്ക് ചെയ്യാം.

2018 മുതല്‍ ഈ ടവറുകളില്‍ താമസിക്കുകയോ ഇവ വാടകയ്ക്ക് നല്‍കുകയോ ചെയ്തവര്‍ക്ക് ഇനി ലഭിക്കുന്നത് പുതിയ അപ്പാര്‍ട്‌മെന്റുകളാണ് ഈ സാഹചര്യത്തില്‍ ഉടമസ്ഥര്‍ക്ക് പുതിയ അപ്പാര്‍ട്‌മെന്റുകള്‍ നല്‍കുന്നതിനു മുന്‍പ് എത്ര പണം കൂടുതലായി ഈടാക്കണമെന്ന് സമിതിക്ക് തീരുമാനിക്കാം. ബി,സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക് പുതിയ താമസസ്ഥലം കണ്ടെത്തുന്നതിനായി വാടക ഇനത്തില്‍ യഥാക്രമം 21,000, 23,000 രൂപ വീതം എല്ലാ മാസവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (7 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (7 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (7 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (7 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (9 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (9 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (10 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (11 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (11 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (11 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (11 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends