സൈന്യത്തിൽ ചേർന്നപ്പോൾ ഒഴുവാക്കി..! സൈനികന്റെ ചാറ്റ് പുറത്ത് ...!പിന്നാലെ കാമുകിയുടെ ആത്മഹത്യ

കൊല്ലങ്കോട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരേ കുടുംബത്തിന്റെ പരാതി. കൊല്ലങ്കോട് അടയ്ക്കപ്പാറ സ്വദേശിനി ഗ്രീഷ്മയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആണ്‍സുഹൃത്ത് ബന്ധത്തില്‍നിന്ന് പിന്മാറി കബളിപ്പിച്ചതിനാലാണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്രീഷ്മയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടുകാരെല്ലാം ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ഗ്രീഷ്മയെ മരിച്ചനിലയില്‍ കണ്ടത്.
കൊല്ലങ്കോട് പൈലൂര്‍മുക്ക് സ്വദേശിയായ ആണ്‍സുഹൃത്തുമായി ഗ്രീഷ്മ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നു. അടുത്തിടെ യുവാവിന് സൈന്യത്തില്‍ ജോലി ലഭിച്ചു. എന്നാല്‍, ജോലി ലഭിച്ചതിന് പിന്നാലെ ഇയാള്‍ ഗ്രീഷ്മയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സൈന്യത്തില്‍ ജോലി ലഭിച്ചശേഷം ഗ്രീഷ്മയുടെ ഫോണെടുക്കാനോ മെസേജുകള്‍ക്ക് മറുപടി നല്‍കാനോ യുവാവ് കൂട്ടാക്കിയില്ലെന്നാണ് പരാതി. ജീവനൊടുക്കുന്നതിന് തലേദിവസം ഗ്രീഷ്മ ഇതുസംബന്ധിച്ച് കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് പരാതി സ്വീകരിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് പിറ്റേദിവസം ഗ്രീഷ്മ ജീവനൊടുക്കിയത്.
സഹോദരിയെ ആണ്‍സുഹൃത്ത് പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന് ഗ്രീഷ്മയുടെ സഹോദരനും ആരോപിച്ചു. 'പെങ്ങള്‍ക്ക് നീതി കിട്ടണം, പെങ്ങളെ പറഞ്ഞുപറ്റിച്ചു. അവന് ജോലി കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവളാണ്. അവന്‍ ഈ ജോലിയില്‍ നില്‍ക്കാന്‍ അര്‍ഹനല്ല', സഹോദരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha