കോഴിക്കോട് നഗര മധ്യത്തില്‍ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

കോഴിക്കോട് നഗര മധ്യത്തില്‍ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുഹമ്മദ് സാനിഫാണ് (27) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ അരയിടത്തുപാലത്താണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ 56 പേരെ നഗരത്തിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിറയെ യാത്രക്കാരുമായി മാവൂരിലേക്ക് പോയ കെ.എല്‍ -12 സി -6676 നമ്പര്‍ 'വെര്‍ടെക്സ്' ബസ് മര്‍കസ് പള്ളിയുടെ ഭാഗത്തുനിന്ന് മറ്റൊരു ബസില്‍ ഉരസിയിരുന്നു. തുടര്‍ന്ന് അമിത വേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പാലത്തിന് മുകളില്‍നിന്ന് എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
മുന്നിലുണ്ടായിരുന്ന കാറിനെ മടികടക്കവെയാണ് ബൈക്ക് ബസിന് മുന്നിലെത്തിയതും കൂട്ടിയിടിച്ചതും. ഇടിച്ചപാടെ ബൈക്ക് യാത്രികന് തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയും പിന്നാലെ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























