കര്‍ണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം

കര്‍ണാടകയിലെ രാമനഗരയിലെ നഴ്‌സിങ് കോളെജില്‍ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളെജിനും പൊലീസിനുമെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയായ അനാമികയാണ് (19) മരിച്ചത്. കണ്ണൂര്‍ സ്വദേശിനിയാണ്. പെണ്‍കുട്ടി കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. പരീക്ഷയില്‍ കോപ്പിയടിച്ചും എന്നാരോപിച്ച് നാല് ദിവസത്തേക്ക് അനാമികയെ കോളെജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തിരുന്നു.
പഠനം പൂര്‍ത്തിയാക്കാനും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും വന്‍ തുക വിദ്യാര്‍ഥിയോട് കോളെജ് അധികൃതര്‍ വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അനാമികയെ അധ്യാപകര്‍ വിളിച്ചുവരുത്തി വലിയ രീതിയില്‍ ശകാരിച്ചിരുന്നു. ഇനി പഠനം തുടരാന്‍ സാധിക്കുമോയെന്ന് തോന്നുന്നില്ലെന്ന് അനാമിക വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം.
https://www.facebook.com/Malayalivartha

























