സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കും...

സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കുന്നതാണ്. ബജറ്റ് ചര്‍ച്ച 10, 11, 12 തിയതികളിലാണ് . ഉപധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 13ന് .
സംസ്ഥാന വയോജന കമീഷന് ബില്ല്, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്ല് എന്നിവയും അവതരിപ്പിക്കും.
കേന്ദ്രത്തിന്റെ നിലപാട് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ കുറയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ കേരളവിരുദ്ധതമൂലം വര്‍ഷം 57,000 കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുന്നത്.
തനത് വരുമാനത്തില്‍ നേട്ടം കൈവരിച്ചിട്ടും കേന്ദ്രവിഹിതത്തിലെ ഇടിവും കേന്ദ്ര- സംസ്ഥാന പങ്കാളിത്ത പദ്ധതികളിലെ കേന്ദ്രവിഹിതം നല്‍കാത്തതും വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഇതിനിടയിലും അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ മുന്നേറ്റമുണ്ടാക്കി. ഇതിനെല്ലാം തുടര്‍ച്ച നല്കുന്ന നിര്‍ദേശം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha

























