എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.
സിംഗിള്‍ ബെഞ്ച് നേരത്തെ ആവശ്യം തളളിയിട്ടുണ്ടായിരുന്നു. ഇതോടെയാണ് നവിന് ബാബുവിന്റെ കുടുംബം ഹൈക്കോടതി ഡിവിഷന് ബെഞ്ച് അപ്പീല്‍ നല്‍കിയത്.
കുടംബത്തിന്റെ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. എ ഡി എമ്മിന്റെ മരണത്തില്‍ സംശയമുണ്ടെന്നും സി പി എം നേതാവ് പ്രതിയായ കേസില്‍ സത്യം പുറത്തുവരണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ഹര്‍ജിയിലെ ആവശ്യമുള്ളത്.
https://www.facebook.com/Malayalivartha

























