വിരണ്ടോടിയ കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....

വിരണ്ടോടിയ കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോട്ടവാരം രേവതിയില്‍ ബിന്ദു( 57) ആണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറ്റിങ്ങലില്‍ വെച്ചാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്.
തിങ്കളാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ ബിന്ദുവിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടു മണിക്കൂറോളം പരിഭാന്ത്രി പരത്തിയ കാളയെ തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് പിടിച്ച് കെട്ടിയത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























