പൂക്കാട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ക്യാമ്പസില്‍ പഠനം തുടരാന്‍ അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ബെഞ്ച് സ്റ്റേ

പൂക്കാട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ക്യാമ്പസില്‍ പഠനം തുടരാന്‍ അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ബെഞ്ച് സ്റ്റേ.
വിദ്യാര്‍ത്ഥികളെ മണ്ണുത്തി ക്യാമ്പസിലേക്ക് മാറ്റി ഉപാധികളോടെ പ്രവേശനം രജിസ്റ്റര്‍ ചെയ്ത് നല്‍കാനായിരുന്നു സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ സിദ്ധാര്‍ത്ഥിന്റെ അമ്മ എം.ആര്. ഷീബ നല്കിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ച പ്രകാരം സര്‍വകലാശാലയിലെ ആന്റി റാഗിംഗ് സ്ക്വാഡിന്റെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ വാദവും സ്ക്വാഡ് കേള്‍ക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പ്രതികളായ 17 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയതും മൂന്ന് വര്‍ഷത്തേക്ക് മറ്റ് കോളേജുകളില്‍ ചേരുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തതതും സിംഗിള്‍ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു.
ആന്റി റാഗിംഗ് കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥ് മര്‍ദ്ദനത്തിന് ഇരയായെന്ന് പറയുന്നുണ്ടെങ്കിലും കോടതി പരിഗണിച്ചില്ല. സിംഗിള്‍ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. വിഷയത്തില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























