എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 12 മണിക്കൂര്‍; കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലുമില്ലാതെ വലഞ്ഞ് യാത്രക്കാര്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 12 മണിക്കൂര്‍. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം-അബുദാബി വിമാനം വെള്ളിയാഴ്ച രാവിലെ 7.15നു മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണു വിമാനം വൈകുന്നതെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.
മൂന്നുമണിയോടെ പലരും യാത്രയ്ക്കു തയാറായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. അപ്പോഴാണു വിമാനം വൈകുന്ന വിവരം അറിയുന്നത്. തങ്ങളുടെ കൈയിലുള്ള ഇന്ത്യന്‍ രൂപ ബന്ധുക്കളുടെ പക്കല്‍ ഏല്‍പ്പിച്ചാണു മിക്ക യാത്രക്കാരും വിമാനത്തില്‍ കയറാന്‍ തയാറായി വന്നത്. ഇതോടെ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണു യാത്രക്കാര്‍.
ഇവരെ ലോഞ്ചിലേക്കു പോലും കടത്തിവിടാന്‍ അധികൃതര്‍ തയാറായില്ലെന്നു യാത്രക്കാരനായ കൊല്ലം സ്വദേശി പറഞ്ഞു. കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലും വിമാനത്താവള അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന് തകരാറുള്ള കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വളരെ ദൂരെനിന്ന് വന്ന യാത്രക്കാര്‍ക്ക് ഇത്രയേറെ വലയേണ്ടി വരില്ലായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























