ബജറ്റ് അവതരണം തുടങ്ങി... വയനാട് പുനരധിവാസത്തിനായി 850 കോടിയുടെ പദ്ധതി കേരളം പ്രഖ്യാപിച്ചു, കേന്ദ്രത്തിന് വിമര്‍ശനം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം, ക്ഷേമ പെന്ഷന് കുടിശ്ശിക ഉടന്‍

ബജറ്റ് അവതരണം തുടങ്ങി... വയനാട് പുനരധിവാസത്തിനായി 850 കോടിയുടെ പദ്ധതി, കേന്ദ്രത്തിന് വിമര്‍ശനം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം, ക്ഷേമ പെന്ഷന് കുടിശ്ശിക ഉടന്‍ നല്‍കും.
സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം . മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീര്‍ക്കലാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും
സാമ്പത്തിക പ്രതിനസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് ധനമന്ത്രി.
മുണ്ടക്കൈ ചൂരല്‍ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നു. അധിക ഫണ്ട് ആവശ്യമായി വന്നാല്‍ അതും ഉപയോഗിക്കും.
സര്‍വീസ് പെന്ഷന് കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കും. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വര്‍ഷം പിഎഫില്‍ ലയിപ്പിക്കും.
ഡി എ കുടിശികയുടെ ലോക്ക് ഇന്‍ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡാണ് ഒഴിവാകുക. സര്‍വീസ് പെന്ഷന് പരിഷ്ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യും.
തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കന്‍ കേരളത്ത്ല് കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവന്‍ ചെലവും വഹിച്ചത് കേരളമാണ്.
പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചര്‍ച്ചകള്‍ തുടരും
കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍
"
https://www.facebook.com/Malayalivartha

























