Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ഷെറിന്റെ ജാതകം തിരുത്താൻ ഗവർണ്ണർ ഇറങ്ങും..!പക്ഷെ സുപ്രീംകോടതിയിൽ വമ്പൻ ട്വിസ്റ്റ്..!ഇന്നലെ കോടതിയിൽ

07 FEBRUARY 2025 10:03 AM IST
മലയാളി വാര്‍ത്ത

കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി ജയിൽ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ഗവർണർ എന്തു നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ തീരുമാനം ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല. നല്ലനടപ്പും വനിതയാണെന്നതും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. അതേസമയം, 25വർഷമായി ശിക്ഷയനുഭവിക്കുന്നവരും രോഗികളുമായ സ്ത്രീകളുടെ മോചനത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തുനൽകിയിട്ടുണ്ട്.


തടവുകാരെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശയിൽ ചോദ്യങ്ങളുന്നയിക്കാമെങ്കിലും തള്ളിക്കളയാനോ അനന്തമായി തടഞ്ഞുവയ്ക്കാനോ ഗവർണർക്ക് കഴിയില്ല. പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് ജയിൽമോചിതരാക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചനത്തിന് മതിയായ കാരണമാണെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ ശുപാർശ പ്രകാരമാവണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സ്വന്തം താത്പര്യമല്ല നടപ്പാക്കേണ്ടതെന്നും ഈ കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്.



തമിഴ്നാട് നിയമസഭ പാസാക്കിയ 14 ബില്ലുകളിൽ മൂന്നു വർഷമായി തീരുമാനമെടുക്കാത്ത ഗവർണർ ആർ.എൻ. രവിയെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. മൂന്നു വർഷമെടുത്ത് കണ്ടെത്താൻ മാത്രം ഗൗരവമേറിയ എന്തു കാര്യമാണ് ബില്ലുകളുള്ളതെന്ന് കോടതി ഗവർണറോടു ചോദിച്ചു. തീരുമാനം വൈകിയതിന്റെ കാരണം

വസ്തുതാപരമായി അറിയിക്കാനും ആവശ്യപ്പെട്ടു. സഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്കു വിടുന്നതു വൈരാഗ്യത്തിന്റെ പേരിൽ വൈകിച്ചതിലും ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ബില്ലുകൾ തിരിച്ചയച്ചിട്ടില്ലെന്നും പിടിച്ചുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണറർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. ഇതിലെ യുക്തിയും കോടതി ചോദ്യം ചെയ്തു. ബില്ലുകളിൽ സ്വന്തം രീതി രൂപപ്പെടുത്തിയതു പോലെയുണ്ടെന്നും നിരീക്ഷിച്ചു. ഗവർണറുടെ ഓഫിസ് നടത്തിയ പരിശോധനയുടെ രേഖകൾ, കണ്ടെത്തിയ പോരായ്മകൾ എന്നിവയും അറിയിക്കണം. ബില്ലുകൾ പിടിച്ചുവച്ച് നിയമസഭ നിർമാണ സഭയെ വീറ്റോ ചെയ്യാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് പുതിയ സംഭവങ്ങളെന്നും നിരീക്ഷിച്ചു. ദുരുദ്ദേശ്യത്തോടെയും വൈരാഗ്യത്തോടെയുമാണ്




ഗവർണർ പ്രവർത്തിക്കുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണമെന്നും പറഞ്ഞു. വി.സി പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നത് ഉൾപ്പെടെയുള്ള ബില്ലുകളാണെന്ന് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. പശ്ചാത്തലമല്ല ഗവർണർക്കുള്ള അധികാരമാണ് വിഷയമെന്നു ഓർമിപ്പിച്ചു.

ഗവർണറുടെ അധികാരവുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ട വിഷയങ്ങളുണ്ടെന്നു പറഞ്ഞാണ് വാദം തുടങ്ങിയത്; 8 ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഹർജിയിൽ ഇന്നും വാദം തുടരും.











ഇരുപതു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരൻ മണിച്ചനെ വിട്ടയയ്ക്കാനുള്ള ഹർജിയിൽ, പേരറിവാളൻ കേസിലെ ഉത്തരവ് കണക്കിലെടുത്ത് നടപടിയെടുക്കാൻ ഗവർണർക്ക് സുപ്രീംകോടതി ഉത്തരവ് നൽകുകയും ചെയ്തതോടെ ഗവർണറുടെ അധികാരത്തിന്മേൽ മന്ത്രിസഭയുടെ തീരുമാനം നിലനിൽക്കുമെന്നുറപ്പായിരുന്നു. സർക്കാരിന്റെ ശുപാർശ വച്ചുതാമസിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണർ സംസ്ഥാന സർക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളൻ കേസിൽ പറഞ്ഞത്. ഗവർണർ തീരുമാനം വൈകിപ്പിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ശുപാർശ ഗവർണർ മാനിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിന്റെ കാതൽ.

കാരവണർ വധക്കേസിലെ ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അടിസ്ഥാനമായ പൊലീസ്, പ്രബേഷൻ, ജയിൽ റിപ്പോർട്ടുകളിൽ ഗവർണർക്ക് സർക്കാരിനോട് സംശയങ്ങളുന്നയിക്കാമെങ്കിലും ശുപാർശ തള്ളാൻ ഗവർണർക്കാവില്ല. ആസാദി-കാ-അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൃദ്ധർ, വനിതകൾ, ശാരീരിക വൈകല്യമുള്ളവർ, ഗുരുതരരോഗികൾ എന്നിവരെ പ്രത്യേക ഇളവുനൽകി വിട്ടയയ്ക്കാനാണ് കേന്ദ്രനിർദ്ദേശം. 55വയസിനു മുകളിലുള്ള വനിതകൾ, ട്രാൻസ്‌ജെൻഡറുകൾ, 60വയസിനു മുകളിലുള്ള പുരുഷന്മാർ എന്നിവർ ശിക്ഷയുടെ പകുതി കാലാവധിയും ഗുരുതരരോഗം ബാധിച്ചവർ ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധിയും അനുഭവിച്ചിട്ടുണ്ടെങ്കിൽ മോചിപ്പിക്കും. കൂട്ടക്കൊല, സ്ത്രീധനക്കൊല, മാനഭംഗം, മനുഷ്യക്കടത്ത്, കുട്ടികളെ പീഡിപ്പിക്കൽ, കള്ളനോട്ട്, മയക്കുമരുന്ന്, വിദേശനാണ്യവിനിമയ കേസുകളിലെ തടവുകാർക്ക് ഇളവില്ല.

മുൻപും ഗവർണമാർ സർക്കാരിന്റെ ശുപാർശകൾ തള്ളുകയോ തീരുമാനമെടുക്കാതെ ഫയൽ പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്ക് 36പേരെ മോചിപ്പിക്കണമെന്ന ശുപാർശ ഗവർണറായിരുന്ന പി.സദാശിവം തള്ളിയിരുന്നു. മോചിപ്പിക്കപ്പെടേണ്ടവർ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം അറിയണമെന്നായിരുന്നു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ സദാശിവത്തിന്റെ നിലപാട്. കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച്, 1850തടവുകാരുടെ ശിക്ഷയിളവിനുള്ള ശുപാർശയും പി.സദാശിവം മടക്കിഅയച്ചിരുന്നു. വാടകക്കൊലയാളികളെയും സ്ത്രീപീഡകരെയും ഒഴിവാക്കി 739പേരുടെ പട്ടിക സർക്കാർ നൽകിയെങ്കിലും അദ്ദേഹം ഒപ്പിട്ടിരുന്നില്ല.

 

 



രണ്ടാമതും ശുപാർശ

ചെയ്താൽ അംഗീകരിക്കണം

സ്വന്തംതാത്പര്യമല്ല, മന്ത്രിസഭയുടെ ശുപാർശയാണ് ഗവർണർ നടപ്പാക്കേണ്ടതെന്ന് പേരറിവാളൻ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ച് മോചനത്തിന് മന്ത്രിസഭ നൽകിയ ശുപാർശ അതേപടി അംഗീകരിക്കുക.

മോചിപ്പിക്കേണ്ട തടവുകാരിയെ ശിക്ഷിച്ച ഉത്തരവുകളടക്കം പരിശോധിക്കേണ്ടതുണ്ടെന്നും വിശദമായ നിയമപരിശോധന വേണമെന്നും ചൂണ്ടിക്കാട്ടി ശുപാർശ മടക്കാം. അല്ലെങ്കിൽ സ്വന്തംനിലയിൽ നിയമോപദേശം തേടാം. പരാതികളിൽ വസ്തുതാപരിശോധന നടത്താം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണംതേടാം. പക്ഷേ, രണ്ടാമതും മന്ത്രിസഭ ഇതേ ശുപാർശ നൽകിയാൽ ഒപ്പിട്ടേപറ്റൂ. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ അനിശ്ചിതമായി പിടിച്ചുവയ്ക്കാനാവില്ല. തടവുകാരുടെ ശിക്ഷ ഇളവു നൽകാൻ ഗവർണർക്ക് ശുപാർശ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭയ്ക്ക് നൽകി അടുത്തിടെ കാര്യനിർവഹണ ചട്ടഭേദഗതി വരുത്തിയിരുന്നു. മന്ത്രിസഭ അറിയാതെയുള്ള ശുപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണിത്.

ഗവർണറുടെ

അധികാരങ്ങൾ

ഭരണഘടനയുടെ 161–163 വകുപ്പുകളിലാണ് ഗവർണറുടെ അധികാരങ്ങളെപ്പറ്റി പറയുന്നത്. തിരഞ്ഞെടുക്കപ്പെടാത്ത പദവിയിലുള്ള ഗവർണർമാർ സംസ്ഥാനങ്ങളിലെ നിർണായകമായ അധികാരം കയ്യാളുന്നവരാകരുത് എന്നാണ് ഭരണഘടനയിലുള്ളത്. സംസ്ഥാനത്തിന്റെ തലവൻ എന്ന ആലങ്കാരിക പദവിയാണ് ഗവർണറുടേത്. കാബിനറ്റിന്റെ തീരുമാനവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നു. അതേസമയം 163 (2), (3) വകുപ്പുകൾ അനുസരിച്ച് ഗവർണർക്ക് ചില കാര്യങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാം. എന്നാൽ ഏതൊക്കെ സന്ദർഭങ്ങളെന്നു ഭരണഘടനയിൽ വ്യക്തമല്ല. ഭരണഘടനാ വീഴ്ചയുണ്ടാകുന്ന സന്ദർഭങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം. അധികാര ദുർവിനിയോഗമുണ്ടായാൽ ഗവർണർക്ക് ഇടപെടാനാവും. ഭൂരിപക്ഷം നഷ്ടമാകുമ്പോൾ നിയമസഭ വിളിച്ചുകൂട്ടാൻ സർക്കാർ വിസമ്മതിച്ചാലോ സ്പീക്കർ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകാതിരുന്നാലോ ഗവർണർക്ക് ഇടപെടാം.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (5 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (7 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (7 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (7 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (9 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (10 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (11 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (11 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (11 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (11 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (11 hours ago)

Malayali Vartha Recommends