രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ഓര്‍മ്മിപ്പിച്ച് ധനമന്ത്രി, വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി , 750 കോടി പദ്ധതി പ്രഖ്യാപിച്ചു, പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും

വയനാട്ടില്‍ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നഗരവികസനത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വര്‍ഷങ്ങളിര്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും വ്യക്തമാക്കി ധനമന്ത്രി .
https://www.facebook.com/Malayalivartha