2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ക്കായി 15 കോടി.... വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്...

വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. ആര്‍ ആര്‍ ടി സംഘത്തിന്റെ എണ്ണം 28 ആയി വര്‍ധിപ്പിച്ചു. ഇതിന് പുറമെ, കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപയും പാമ്പുകടി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി .
അതേസമയം, വന്യമൃഗ ശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനും വനമേഖലയിലെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിച്ചെന്ന് ധനമന്ത്രി . ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി .
റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ കെ.എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.
കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....
സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതി
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍
രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം
100 പുതിയ പാലങ്ങള്‍ നിര്‍മിച്ചു, 150-ഓളം പൂര്‍ത്തിയാക്കാനൊരുങ്ങും
2025-26 ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തി
1359.55 മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാരിന്റെ കാലത്ത് ഉത്പാദിപ്പിച്ചു.
2025-26 വര്‍ഷത്തില്‍ ലൈഫ് പദ്ധഥിയില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
12.74 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ കഴിഞ്ഞ ഒരു വര്‍ഷം നല്‍കി
ലൈഫ് പദ്ധതിക്ക് 2016-17 മുതല്‍ നല്‍കിയത് 18000 കോടിയിലധികം രൂപ
504830 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ക്ക് 3061 കോടി രൂപ അനുവദിച്ചു
കാരുണ്യ ചികിത്സാ പദ്ധതിക്കായി 200 കോടി രൂപ അനുവദിച്ചു
പട്ടികജാതിയില്‍ പെട്ട 111996 പേര്‍ക്ക് പട്ടികവര്‍ഗത്തില്‍ പെട്ട 43332 പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നല്‍കി
ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ
2025-26-ല്‍ ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
33210 കോടി രൂപ സാമൂഹിക പെന്‍ഷനായി വിതരണം ചെയ്തു
ക്ഷേമ പെന്‍ഷന്‍ 50,000 കോടിയാകും
കിഫ്ബിയില്‍ കേന്ദ്ര നിലപാട് മാറ്റണം, ഭാരം മുഴുവന്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ തലയില്‍
സാമ്പത്തിക പ്രതിസന്ധിയിലും ചെലവുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചു
103240 കോടിയായി വരുമാനം വര്‍ധിച്ചു
റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു.
വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന
കേരളത്തിന്റെ തനത് നികുതി, നികുതിയേതര വരുമാനം വര്‍ധിച്ചു
കേന്ദ്ര അവഗണനയാണ് കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം
തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം
അതിവേഗ റെയില്‍പാത അനിവാര്യം
തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല
ലോക കേരളാ കേന്ദ്രം സ്ഥാപിക്കും, 5 കോടി രൂപയുടെ പദ്ധതി
പ്രവാസം നഷ്ടക്കച്ചവടമായി തീരുന്ന സാഹചര്യമുണ്ട്
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരിധിയില്‍ വികസനം
എല്ലാതരം പ്രവാസത്തേയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം
മെട്രോ പൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ വരും
നഗര വികസനത്തിന് പ്രത്യേക പദ്ധതികള്‍
കേരളത്തോട് കേന്ദ്രം നീതികേട് കാണിച്ചു, വയനാട് പുനരധിവാസത്തിന് സഹായിച്ചില്ല
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി
വളര്‍ച്ചാ നിരക്ക് കൂടുതല്‍ മെച്ചപ്പെടും
വയനാടിന് 750 കോടി
വയനാട് ദുരന്ത ബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം
സംസ്ഥാനം ഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുവെക്കാതെ തുറന്നു പറഞ്ഞു
സര്‍വീസ് പെന്‍ഷന്‍ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയില്‍
പെന്‍ഷന്‍ കുടിശികയുടെ രണ്ട് ഗഡുവും ഈ വര്‍ഷം
ഡി.എ.കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കും
ജീവക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടുഗഡു ഈ വര്‍ഷം
പദ്ധതികള്‍ ചുരുക്കേണ്ട സാഹചര്യം മാറുന്നു
നാളികേര വികസനത്തിനായി 73 കോടി രൂപ
സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപ
തെരുവുനായ ആക്രമണം തടയാന്‍ 2 കോടി
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 227.4 കോടി രൂപ
തീര്‍ഥാടന ടൂറിസത്തിന് 20 കോടി രൂപ
100 പുതിയ അടിസ്ഥാനസൗകര്യ പദ്ധതികള്‍
സംസ്ഥാന പദ്ധതി വിഹിതം 32,500 കോടി രൂപയായി ഉയര്‍ത്തും
മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യയ്ക്ക് 17 കോടി രൂപ
പ്രദേശികമായി കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി അഞ്ചുകോടി രൂപ
കാര്‍ഷിക മേഖലയ്ക്ക് 227.40 കോടി രൂപ വകയിരുത്തി
സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകള്‍, ചെറുവിമാനത്താവളം എന്നിവയ്ക്കായി 20 കോടി രൂപ
നെല്ല് വികസനത്തിന് 150 കോടി
വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി രൂപ
വന്യജീവി ആക്രമണം തടയാന്‍ പദ്ധതി വിഹിതം, അധികമായി 50 കോടി രൂപ
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരാകം സ്ഥാപിക്കും
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി രൂപ
മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ ജോലിക്ക് ഉറപ്പാക്കുന്ന മെഗാ ജോബ് എക്സ്പോകള്‍ സംഘടിപ്പിക്കും
വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്ക് അനുസരിച്ചതും തൊഴില്‍ ലഭിക്കുന്നതുമായി കോഴ്സ് ലഭ്യമാക്കും
കാലവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി രൂപ അനുവദിച്ചു
വയോജന പരിചരണത്തിനായി 50 കോടി അനുവദിച്ചു
ആറുവരി ദേശിയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും
നഗര-ഗ്രാമങ്ങളില്‍ ഭവന നിര്‍മാണ പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ചു
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍
കുസാറ്റിന് 69 കോടി രൂപയും, എംജി സര്‍വകലാശാലയ്ക്ക് 62 കോടി,
മൂന്ന് സര്‍വകലാശാലകലില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി
വയോജന പരിപാലനത്തിനായി പ്രത്യേക പദ്ധതി
ഡിജിറ്റല്‍ ശാസ്ത്ര പാര്‍ക്കിന് 212 കോടി രൂപ, എ.ഐ. വികസനത്തിനായി 10 കോടി രൂപ
എഥനോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി 10 കോടി
കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി
കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി
ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും
ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ
കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐ.ടി. പാര്‍ക്ക് ഒരുങ്ങും
മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും
ഡെസ്റ്റിനേഷന്‍ ടൂറിസ് സെന്ററുകള്‍ ഒരുക്കും
കൊച്ചി മുസിരീസ് ബിനാലെയ്ക്കായി ഏഴ് കോടി രൂപ അനുവദിച്ചു
ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നല്‍കും
പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 15,980 കോടി രൂപ അനുവദിച്ചു
കണ്ണൂരില്‍ ഐ.ടി. പാര്‍ക്ക് ഒരുക്കും
പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി 3821 കോടി ചെലവഴിച്ചു
2025-26 വര്‍ഷം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി രൂപ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 3967.3 കോടി രൂപ ഇതിനകം നല്‍കി
ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ കേരളം 15-ാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്ത് എത്തി
2025-26 വര്‍ഷം ആരോഗ്യ മേഖലയ്ക്കായി 11431.73 കോടിസ രൂപ
6965 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ഇതിനോടകം നല്‍കി
ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്കായി ഇതിനകം ചിലവാക്കിയത് 38126 കോടി രൂപ
https://www.facebook.com/Malayalivartha

























