വെള്ളനാടിനു സമീപം കൂവക്കുടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് പരുക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

വെള്ളനാടിനു സമീപം കൂവക്കുടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് പരുക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കണ്ണമ്പള്ളി ലളിത ഭവനില്‍ ബിജു(42) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കൂവക്കുടി പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡിന്റെ വശത്ത് വൈദ്യുതാലങ്കാര പണിയില്‍ ഏര്‍പ്പെട്ടിരുന്ന ബിജുവിനെ വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബിജുവിനെ ഇടിച്ച കാര്‍ സമീപത്തെ കടയുടെ മുന്‍വശവും തകര്‍ത്ത് റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയില്‍ ഇടിച്ചാണ് നിന്നത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ അന്ത്യം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























