പ്രജിൽ അപ്പന്റെ കാലനായത് ഇങ്ങനെ...! ആ നശിച്ച രാത്രി വീട്ടിൽ സംഭവിച്ചത്..! ഓരോ അച്ചന്മാരും പേടിക്കുന്ന സത്യം

പെട്ടെന്നുള്ള ദേഷ്യത്തിനാണ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തയതെന്ന് മകന് പ്രജിന്റെ മൊഴി. സ്വബോധത്തോടെയാണ് പ്രജിന് കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രജിന് പറഞ്ഞു. എന്നാല്‍ പ്രജിന്റെ വാക്കുകള്‍ പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. രാത്രിയില്‍ പുറത്ത് പോയ വന്ന പ്രജിന് ഹാളില്‍ കിടന്നിരുന്ന അച്ഛനെ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്ന്ന് പല തവണ വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജോസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ മറ്റൊന്നും വിട്ടുപറയാന്‍ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചൈനയില്‍ എം.ബി.ബി.എസ് പഠനത്തിനുപോയ പ്രജിന് കൊവിഡ് ബാധയെ തുടര്‍ന്ന് നാട്ടിലെത്തി. പിന്നീട് പഠനം തുടര്‍ന്നില്ല. ചൈനയില്‍ കൊണ്ടുപോയ ഏജന്റിന് വീട്ടുകാര്‍ ഫീസും പണവുമെല്ലാം നല്‍കിയെങ്കിലും കോളേജില്‍ മുഴുവന്‍ തുകയും അടച്ചിട്ടില്ല. അതിനാല്‍ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചൈനയിലെ കോളേജിലാണുള്ളത്. ഇത് ലഭിക്കാത്തതിന്റെ മനോവിഷമമുണ്ടായിരുന്നെന്നും കോളേജില്‍ പണമടച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിരവധിതവണ അച്ഛനോട് ആവശ്യപ്പെട്ടിരുന്നതായും പ്രതി പറയുന്നു.
https://www.facebook.com/Malayalivartha

























