Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

‘നീ സങ്കേതത്തിലെ മാലാഖ’...നിനക്കുള്ള ആദ്യ ഡോസാണിത്! മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദേവദാസിന്റെ ചാറ്റുകളിൽ ഉടനീളം ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും...

07 FEBRUARY 2025 02:06 PM IST
മലയാളി വാര്‍ത്ത

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങളും അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പ് പറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നാണ് ഭീഷണി.

പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പു നൽകുന്നു. ബിസിനസ് പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നൽകണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കടമായി നൽകിയ പണം തിരിച്ചയക്കരുത്. ‘നീ സങ്കേതത്തിലെ മാലാഖ’ ആണെന്നും വാട്സാപ്പ് സന്ദേശത്തിലുണ്ട്.

ദേവദാസിന്റെ ഉറപ്പുകൾ വിശ്വസിച്ച് ജോലിയിൽ തുടർന്ന യുവതിയോട് ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും ദേവദാസ് ലൈംഗിക താൽപര്യങ്ങൾ വ്യക്തമാക്കുന്ന സന്ദേശങ്ങളും പുറത്തു വന്നു. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാൾ വർണനകൾ നടത്തുന്നുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്.

ദേവദാസിൽ നിന്നുള്ള ശല്യം ഏറിയതോടെയാണ് യുവതി ഇക്കാര്യം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. പിന്നീട് ഭീഷണിയുമായി ദേവദാസും ജീവനക്കാരും താമസസ്ഥലത്ത് എത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്നാണ് യുവതി രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് ചാടിയതും ഗുരുതരമായി പരുക്കേറ്റതും. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയും യുവതിക്ക് ദേവദാസ് സന്ദേശം അയച്ചു.നിനക്കുള്ള ആദ്യ ഡോസ് ആണിതെന്നായിരുന്നു ഭീഷണി. ഈ സന്ദേശത്തിൻ്റെ പിന്നാലെ അയച്ച രണ്ട് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.


കേസിലെ പ്രതികളായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഹോട്ടലുടമ ദേവദാസിനെ അറസ്റ്റു ചെയ്ത്, തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചന. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പൊലീസ് വൈകാതെ പൂർത്തിയാക്കും.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വിഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന ചാടി. നട്ടെല്ലിനടക്കം പരുക്കേറ്റ യുവതി കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.


മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജീവനക്കാരിയാണ്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് പറയുന്നു. ഇതിനിടെ അക്രമം നടന്ന സമയത്തെ വീഡിയോ ദൃശ്യം യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.

വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ പ്രാണ രക്ഷാർഥം യുവതി കെട്ടിടത്തിൽ നിന്ന് ചാടി എന്നാണ് പൊലീസ് റിപ്പോർട്ട്. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (5 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (6 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (7 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (7 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (9 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (10 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (10 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (11 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (11 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (11 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (11 hours ago)

Malayali Vartha Recommends