നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാന് സ്വദേശികളുടെ മകന് റിഥാന് ജജുവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയാണ് അപകടമുണ്ടായത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിന് മുന്നിലെ കഫേയുടെ സമീപം മൂടാതെ കിടന്ന മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. കുട്ടി കുഴിയില്‍ വീണകാര്യം ആരും അറിഞ്ഞിരുന്നില്ല. കുഴിക്ക് സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























