Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ആതിര കൊലക്കേസ് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി...തടിച്ചുകൂടി നാട്ടുകാർ

07 FEBRUARY 2025 04:02 PM IST
മലയാളി വാര്‍ത്ത

കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണെ കൊലനടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആറ്റിങ്ങല്‍ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന ജോണ്‍സണെ തിങ്കളാഴ്ചയാണ് അഞ്ചു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. ഇയാൾ താമസിച്ചിരുന്ന പെരുമാതുറയിലെ വാടക വീട്ടിലും കൊണ്ടുപോയി.കൊല നടത്തിയശേഷം രക്ഷപ്പെടുന്നതിനായി പ്രതിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തശേഷം 3500 രൂപയ്ക്ക് വിറ്റിരുന്നു. ആ ഫോണും പൊലീസ് കണ്ടെടുത്തു. കൂടാതെ പ്രതി വസ്ത്രം വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. കൊല നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് പെരുമാതുറയിൽ താമസിക്കുകയും അവിടുത്തെ കടകളിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. ഇന്നലെ അവിടെയൊക്കെ പ്രതിയെ എത്തിച്ചപ്പോൾ കടയിലെ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു.

പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ശക്തമായ പൊലീസ് കാവലിയായിരുന്നു തെളിവെടുപ്പ്. 5 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ കോട്ടയത്തെ ചിങ്ങവനത്തും താമസിച്ചിരുന്ന കൊല്ലത്തും പ്രതി തങ്ങിയ മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കോടതിയിൽ ഹാജരാക്കി. ഒന്നരയാഴ്ച മുൻപാണ് കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്.


വൈകിട്ട് ആറുമണിയോടെ ആയിരുന്നു കഠിനംകുളത്തെ കൃത്യം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവദിവസം രാവിലെ ടെമ്പോയിൽ വന്നിറങ്ങിയ സ്ഥലവും വീടിന്റെ പിറകുവശത്തെ മതിൽ ചാടി കയറിയ സ്ഥലവും ചായകുടിച്ച കപ്പും കൊലപാതകത്തിനുശേഷം കത്തി ഉപേക്ഷിച്ച സ്ഥലവും വസ്ത്രം എടുത്ത അലമാരയും സ്കൂട്ടറുമായി രക്ഷപ്പെട്ട വഴിയും കാണിച്ചുകൊടുത്തു. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്നോടൊപ്പം ജീവിക്കാൻ ആതിര തയ്യാറാകാത്തതാണ് കൊലയ്ക്ക്‌ കാരണമെന്ന്‌ ജോൺസൺ തെളിവെടുപ്പിനിടയിൽ പൊലീസിനോട് പറഞ്ഞു. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയലിന്‌ വിധേയമാക്കും. പ്രതിയെ കണ്ടിട്ടുള്ള ആതിരയുടെ അച്ഛൻ, പെരുമാതുറ വാടകവീട്ടിന്റെ ഉടമ, കൊല്ലാൻ ഉപയോഗിച്ച കത്തി വിറ്റ കടയുടമ തുടങ്ങിയവരെ തിരിച്ചറിയൽ പരേഡ് നടത്തും.

ക്ഷേത്ര പൂജാരിയായിരുന്ന രാജീവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ദൃക്‌സാക്ഷികളില്ലാതിരുന്ന സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ജോണ്‍സണാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ സ്‌കൂട്ടറുമായി കടന്ന പ്രതി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സന്റെ ഒപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് കൊന്നതെന്ന് പ്രതി സമ്മതിച്ചു.

ജോൺസൺ നീണ്ട നാളുകളായി പദ്ധതിയിട്ട ക്രൂര കൃത്യം ആണ് നടപ്പിലാക്കിയത്. പെട്ടെന്ന് ഉണ്ടായ പ്രകോപനം അല്ല പ്രതിയെ ഇതിലേയ്ക്ക് നയിച്ചത്. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടർന്നാണ് ബലം പ്രയോഗിച്ചു കഴുത്തിൽ കുത്തി കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു.

ജോൺസൻ തന്നെ ഇക്കാര്യം കുടുബത്തോട് പറഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. കൂടാതെ ഈ ബന്ധം വീട്ടിൽ അറിഞ്ഞ ശേഷം ആതിരയെ തനിയ്ക്ക് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ജോൺസൺ ആതിരയുടെ വെഞ്ഞാറമൂടിലെ വീട്ടിലെത്തുന്നു. എന്നാൽ ഇവിടെ വച്ച് ആതിരയുടെ അച്ഛൻ ജോൺസനെ മർദ്ദിച്ചു. കൂടാതെ ആതിര ഇയാളോടൊപ്പം പോയാൽ കുട്ടിയെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് രാജീവും ആതിരയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ആതിര ജോൺസനെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയത്. ഇതോടെ ആതിരയെ കൊലപ്പെടുത്താൻ പ്രതി പദ്ധതിയിടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (5 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (6 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (7 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (7 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (9 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (10 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (10 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (11 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (11 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (11 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (11 hours ago)

Malayali Vartha Recommends