Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ; ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ

07 FEBRUARY 2025 09:45 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്.

13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തല്‍. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരമായ ദുരിതപര്‍വ്വമാണ് വിവരിക്കുന്നത്.

കുട്ടികളുടെ അമ്മ മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇളയ കുട്ടിയെ ഒന്നാം പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അമ്മ സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്തമകളുടെ മരണത്തിന് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇളയമകളെയും ക്രൂരതയ്ക്ക് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മദ്യം വിളമ്പി മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സൗകര്യം ഒരുക്കി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്.

ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കുറ്റപത്രം. ഇളയ കുട്ടിയുടെ അച്ഛനും മൂത്തകുട്ടിയുടെ രണ്ടാനച്ഛനുമാണ് ഇയാള്‍. 2016ഏപ്രിലില്‍ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പൊലീസ് അന്വേഷണത്തില്‍ മാതാപിതാക്കള്‍ മറച്ച് വെച്ച ഈ കാര്യങ്ങളാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വര്‍ഷം മാര്‍ച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം വീഴ്ചയെന്ന് ആരോപിച്ച വാളയാറിലെ അമ്മയുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരകളാണ് നടന്നിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (5 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (6 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (7 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (7 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (9 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (10 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (10 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (11 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (11 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (11 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (11 hours ago)

Malayali Vartha Recommends