കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ വീണ് മൂന്ന് വയസുകാരന് മരിച്ച സംഭവം.... പൊലീസ് അന്വേഷണം തുടരുന്നു

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ വീണ് മൂന്ന് വയസുകാരന് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മാലിന്യകുഴി തുറന്നിട്ടതില്‍ വീഴ്ച്ചവരുത്തിയതടക്കം അന്വേഷിക്കുകയും ചെയ്യും.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വെള്ളിയാഴ്ച ജയ്പൂരില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ രാജസ്ഥാന് ദാമ്പതികളുടെ മകന് റിതന് ജാജുവാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കള്‍ സമീപത്തുള്ള കഫേയില്‍ ഭക്ഷണം കയറിയപ്പോഴാണ് അപകടം നടന്നത്. രക്ഷിതാക്കള്‍ കഫേയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്കൊപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.
കുട്ടി 10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയില്‍ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കള്‍ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. ഒടുവില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയില്‍ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിപ്പോയിരുന്നു.സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























