മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലയ്ക്കുന്നു.....ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്....

മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലയ്ക്കുന്നു.....ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്....
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസ് കസ്റ്റഡിലെടുത്ത ശ്രീതുവാണ് മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുന്നത്. അതേസമയം കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസിന് കത്ത് നല്‍കുകയും ചെയ്തു.
ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. ദേവസ്വത്തില്‍ നിയമനം നല്‍കിയതായി കാണിച്ച് നിയമന ഉത്തരവും നല്‍കിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി ശ്രീതു പൊലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ശ്രീതു മൊഴി മാറ്റിപ്പറഞ്ഞു. പല സ്ഥലങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.
സ്ഥാപനത്തെ കുറിച്ച് പല മൊഴികളാണ് ശ്രീതു ഇപ്പോള്‍ പറയുന്നത്. വിലങ്ങ് വച്ച് റോഡിലൂടെ നടത്തികൊണ്ടുപോകുമെന്ന് വിരട്ടിയെങ്കിലും പ്രതിക്ക് ഒരു കൂസലുമുണ്ടായില്ല. സാമ്പത്തിക തട്ടിപ്പില്‍ മറ്റ് എട്ടു പരാതികള്‍ ശ്രീതുവിനെതിരെ ലഭിച്ചുവെങ്കിലും ഇതേവരെ കേസെടുത്തിട്ടില്ല. ഭൂമി വാങ്ങാനായി ജ്യോത്സ്യന് 36 ലക്ഷം കൈമാറി വഞ്ചിക്കപ്പെട്ടുവെന്ന ശ്രീതുവിന്റെ മൊഴിയിലും ഇതേവരെ തെളിവ് കണ്ടെത്താനായി പൊലീസിന് കഴിഞ്ഞിട്ടില്ല.
അതേ സമയം കുട്ടിയെ കൊന്ന അമ്മാവന് ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് വൈദ്യുപരിശോധന റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് കൈമാറുകയും ഹരികുമാറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു .
"
https://www.facebook.com/Malayalivartha

























