പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും....

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും.
മൂന്നു ദിവസം മണ്ഡലത്തില്‍ തങ്ങുന്ന എം.പി ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കുന്നതാണ്.
രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച് ഓഡിറ്റോറിയത്തിലും 12ന് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും രണ്ടുമണിക്ക് കല്പറ്റയില് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഇന്ന് വൈകുന്നേരം പ്രിയങ്ക സന്ദര്‍ശനം നടത്തും.
ജനുവരി എട്ടിന് മണ്ഡലത്തിലെത്തിയ പ്രിയങ്ക പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീടും ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തെയും സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























