ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറില്‍ ബി ജെ പിയുടെ മുന്നേറ്റം....ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ലീഡ് നില മാറി മറിയുന്നു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറില്‍ ബി ജെ പിയുടെ മുന്നേറ്റം. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ലീഡ് നില മാറി മറിയുകയാണ്.
ഡല്‍ഹിയില്‍ മാറിമറിഞ്ഞ് ലീഡ് നില. വോട്ടെണ്ണലിന്റെ ഒന്നേകാല്‍ മണിക്കൂറില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലെത്തിയിരുന്നു.
ആം ആദ്മി - 36,ബിജെപി - 33 കോണ്‍ഗ്രസ് -1 എന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചിലേറെ തവണയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം മാറി മറിഞ്ഞത്. 48 സീറ്റ് മുന്നിലാണ് ബിജെപി. ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിഎസ്പിയും മുന്നിലാണ്. ബിജെപി - 48, ആം ആദ്മി - 21, കോണ്‍ഗ്രസ് -1 എന്ന നിലയിലാണ്. നിലവില്‍ ബി ജെ പിയാണ് മുന്നില്‍.
"
https://www.facebook.com/Malayalivartha

























