പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് സിനിമാ - സീരിയല്‍ നടന് മരിച്ചു...

പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് സിനിമാ - സീരിയല്‍ നടന് മരിച്ചു... മൂന്നാര്‍ ഇക്കാ നഗറില്‍ സുബ്രഹ്മണ്യന് (57) ആണ് മരിച്ചത്. സി പി എം പ്രവര്‍ത്തകനായിരുന്ന സുബ്രഹ്മണ്യന് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സി പി എം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായ സുബ്രഹ്മണ്യന് മൈന, കഴുഗു, കുംകി അടക്കമുള്ള നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാളം, തമിഴ് അടക്കമുള്ള സിനിമകളുടെ ലൊക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പാര്‍വതി, മക്കള്‍: വിദ്യ, വിവേക്, മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.
"
https://www.facebook.com/Malayalivartha

























