ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയില്‍ വല്ലകുന്നില്‍ ഇരുചക്ര വാഹന അപകടത്തില്‍ ഒരു മരണം

ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയില്‍ വല്ലകുന്നില്‍ ഇരുചക്ര വാഹന അപകടത്തില്‍ കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാര്‍ഡ് മംഗലന്‍ വര്‍ഗ്ഗീസ് മകന് സജിത്ത് (58) ആണ് മരിച്ചത്.
വല്ലകുന്നില്‍ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്ക്കാരം ശനിയാഴ്ച 4.30 ന് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. അമ്മ: ഫിലോമിന. ഭാര്യ റാണി. മക്കള്‍ : മേഖ, എല്‍മീറ. മരുമകന് ആല്വിന്.
"
https://www.facebook.com/Malayalivartha

























