വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം..ഉത്തരവാദികള്‍ മാതാപിതാക്കളാണെന്നു കുറ്റപത്രം.. ഇത് കേസിന് പുതിയ തലത്തിലേക്ക് എത്തിക്കും..തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കള്‍ പുലര്‍ത്തിയത്..

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ, പെണ്‍കുട്ടികളുടെ മാതാവിനെതിരെ കുറ്റപത്രത്തില്‍ ഉന്നയിക്കുന്ന അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങളെ കോടതി എങ്ങനെ എടുക്കുമെന്നത് നിര്‍ണ്ണായകം. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള കുറ്റപത്രമായിരുന്നു സി ബി ഐ സമർപ്പിച്ചത് . അതിൽ പ്രധാനമായും പറയുന്നത് . കുട്ടികളെ മരണത്തിലേക്കു നയിച്ചതിന്റെ മുഖ്യ ഉത്തരവാദികള്‍ മാതാപിതാക്കളാണെന്നു കുറ്റപത്രം ആരോപിക്കുന്നു.
ഇത് കേസിന് പുതിയ തലത്തിലേക്ക് എത്തിക്കും. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള കേസുകളുടെ വിചാരണ പോക്‌സോ കോടതിയിലേക്കും പിന്നീട് കേസ് പരിഗണിക്കുന്ന കൊച്ചി സിബിഐ കോടതിയിലേക്കും മാറ്റാന്‍ സിബിഐ ബാലനീതി കോടതിയെ സമീപിച്ചു. കുട്ടികളെ പീഡിപ്പിച്ച സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് പാലക്കാട് ബാലനീതി കോടതിയായ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണു നടക്കുന്നത്.
സംഭവസമയത്ത് 18 വയസ്സാകാത്ത പ്രതിയെ, ഇപ്പോള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കി കോടതി മാറ്റണമെന്ന സിബിഐയുടെ അപേക്ഷയില്‍ ബാലനീതി ബോര്‍ഡിന്റേതാണ് അന്തിമതീരുമാനം.2017 ജനുവരി 7നു 13 വയസ്സുകാരിയെയും മാര്‍ച്ച് നാലിനു സഹോദരിയെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിക്കു കുട്ടികളെ പീഡിപ്പിക്കാനുള്ള അവസരം ആവര്‍ത്തിച്ച് ഒരുക്കിയെന്നും മാതാപിതാക്കളുടെ മുന്നില്‍ വച്ചും കുട്ടികളെ പ്രതികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു.
13 വയസ്സുകാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു പിന്നീടു മരിച്ച ഇളയ സഹോദരി. വാളയാറില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് പറഞ്ഞു വയ്ക്കുകയാണ്‌സിബിഐ. കേസില്‍ രണ്ടാഴ്ചമുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണു നടുക്കുന്ന വിവരങ്ങള്‍. കുട്ടികളുടെ സാന്നിധ്യത്തില്‍ ഒന്നാംപ്രതിയുമായി അമ്മ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നും സിബിഐ കുറ്റപത്രം പറയുന്നു. കുഞ്ഞുങ്ങള്‍ ഒന്നാംപ്രതിയുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂര്‍വമായ അശ്രദ്ധ മൂലമാണെന്നു സിബിഐ കുറ്റപ്പെടുത്തുന്നു.
ഈ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടും മതാപിതാക്കള്‍ പ്രതികരിച്ചിട്ടില്ല. കുട്ടികളുടെ നീതിയ്ക്കായി മതാപിതാക്കള്‍ക്കൊപ്പം നിന്ന സമര സമിതിയും നിശബ്ദമാണ്.രണ്ടു പെണ്‍കുഞ്ഞുങ്ങളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നെന്നു മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കള്‍ പുലര്‍ത്തിയത്.
https://www.facebook.com/Malayalivartha

























