ഭീതിയോടെ നാട്ടുകാര്‍... വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം...

ഭീതിയോടെ നാട്ടുകാര്‍... വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം... തലപ്പുഴയില്‍ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്പാടുകള് കണ്ടെത്തുകയായിരുന്നു. ആ വിവരം അറിയിച്ചിട്ടും വനപാലകര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജില്ലയില്‍ അടിക്കടി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം നാടിനെ വിറപ്പിച്ച നരഭോജിക്കടുവയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജനവാസമേഖലയുമായി അതിരിടുന്ന വന ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞിട്ടുണ്ടായിരുന്നു.
സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും വന്യ ജീവികളില്‍ നിന് ജനങ്ങളുട സുരക്ഷ ഉറപ്പുവരുത്തുന്നതുമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























