ആശ്രിത നിയമനം റദ്ദാക്കി പാക്കിസ്ഥാന്... സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കുന്ന ആശ്രിത നിയമനം പാക്കിസ്ഥാന് റദ്ദാക്കി...

ആശ്രിത നിയമനം റദ്ദാക്കി പാക്കിസ്ഥാന്... സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കുന്ന ആശ്രിത നിയമനം പാക്കിസ്ഥാന് റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമായത്.
2024 ഒക്ടോബര്‍ 18ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ നടപടി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനായി സംസ്ഥാന മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്കി. മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്ന നിയമപാലകരുടെ കുടുംബാംഗങ്ങള്‍ക്ക് വിധി ബാധകമായിരിക്കുകയില്ല. സുപ്രീം കോടതിയുടെ വിധിക്ക് മുന്‍പ് നടത്തിയ നിയമനങ്ങളെയും വിധി ബാധിക്കുകയില്ല.
"
https://www.facebook.com/Malayalivartha

























