വയനാട് പാടിവയലില്‍ നടുറോഡില്‍ കാട്ടാനയിറങ്ങി.... സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

വയനാട് പാടിവയലില്‍ നടുറോഡില്‍ കാട്ടാനയിറങ്ങി.... സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ജീവനക്കാരി മുര്‍ഷിദയാണ് രക്ഷപ്പെട്ടത്. നൈറ്റ് ഡ്യൂട്ടിക്കായി പോകവേയാണ് മുര്‍ഷിദ കാട്ടാനയുടെ മുന്പില് ചെന്നു പെട്ടത്.
വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുന്പില് പെടുകയായിരുന്നു. വണ്ടി വെട്ടിച്ച് മുന്നോട്ട് പോയതു കൊണ്ട് മുര്‍ഷിദ രക്ഷപ്പെട്ടു. ആന പിന്നാലെ വരാതിരുന്നതും രക്ഷയായി. അപൂര്‍വമായി ആന പ്രദേശത്ത് ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























