ബ്ലാക്ക് മാജിക് പ്രേരണയാണ് വെള്ളറട കിളിയൂരില്‍ അച്ഛനെ മകന് കൊലപ്പെടുത്താൻ കാരണമെന്ന് സൂചന...

വെള്ളറട കിളിയൂരില്‍ അച്ഛനെ മകന് കൊലപ്പെടുത്തിയ കേസില്‍ വന്‍ വഴിത്തിരിവ് ആകുന്ന വെളിപ്പെടുത്തലാണ് 'അമ്മ' സുഷമ ഇപ്പോൾ നടത്തിയിരിക്കുന്നത്. ജോസിവെ മകന് പ്രജിന് കൊലപ്പെടുത്തിയത് ബ്ലാക്മാജിക് പ്രേരണയാലെന്ന സംശയമാണ് 'അമ്മ ഉന്നയിക്കുന്നത്. മകന് നിഗൂഢ ജീവിതമാണ് നയിച്ചത് എന്നാണ് കൊല്ലപ്പെട്ട ജോസിന്റെ ഭാര്യ സുഷമ വെളിപ്പെടുത്തിയത്. മകന്റെ സ്വഭാവം കാരണം ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. നല്ല നിലയില്‍ മുന്നോട്ടു പോയിരുന്ന കുടുംബത്തിന്റെ താളം തെറ്റിയത് മകന് കൊച്ചിയില്‍ സിനിമ പഠനത്തിന് പോയതിന് ശേഷമാണെന്നാണ് സുഷമ പറയുന്നത്.
തിരികെ വീട്ടിലെത്തിയ മകനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എപ്പോഴും മുറിയടച്ചിരുപ്പായിരുന്നു. മുറിയില്‍ നിന്നും 'ഓം' പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും സുഷമ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകന് പ്രജിനെ ഭയന്നാണ് ജീവിച്ചത്. ഈ ഭയത്തിനൊടുവിലാണ് മകന് പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതും.
പ്രജിന്റെ മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന് ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് ജോസിന്റെ ഭാര്യ പറയുന്നു. 'കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു.
റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ റൂമിലേക്ക് കയറാന്‍ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാല്‍ ഉടന്‍ അവന് പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകന് പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും', അമ്മ പറയുന്നു.
https://www.facebook.com/Malayalivartha

























