റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ... ഇക്കാര്യം ഞാൻ പറഞ്ഞെന്നറിഞ്ഞാൽ അവൻ എന്നെയും, മകളെയും കൊലപ്പെടുത്തും - സുഷമ

വെള്ളറട കിളിയൂരില്‍ അച്ഛനെ മകന് കൊലപ്പെടുത്തിയ കേസില്‍ മകന് നിഗൂഢ ജീവിതമാണ് നയിച്ചത് എന്നാണ് കൊല്ലപ്പെട്ട ജോസിന്റെ ഭാര്യ സുഷമ വെളിപ്പെടുത്തിയത്. പ്രജിന്റെ മുറിയ്ക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അക്ഷരത്തിൽ ഏഴെട്ട് വർഷങ്ങളായി മാതാപിതാക്കൾക്കും അറിവില്ലായിരുന്നു. 'കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ റൂമിലേക്ക് കയറാന്‍ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാല്‍ ഉടന്‍ അവന് പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകന് പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും', അമ്മ പറയുന്നു.
അവൻ എത്ര ദേഷ്യപ്പെട്ടാലും, മോനെ എന്നെ ഞങ്ങൾ രണ്ടുപേരും വിളിച്ചിട്ടുള്ളു. ചൈനയിലെ പഠനം എല്ലാം പൂർത്തിയാക്കി ഗ്രാജ്യുയേഷനും കഴിഞ്ഞു. പിന്നീട് സിനിമയി ബന്ധപ്പെട്ട് പഠിക്കണമെന്ന് പറഞ്ഞപ്പോൾ ആ കോഴ്സിനായി ഒന്നര ലക്ഷം രൂപ കൊടുത്തു. കോഴ്സ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേക്കും സ്വഭാവത്തിൽ പല മാറ്റങ്ങളും കണ്ടുതുടങ്ങി. അതിനു ശേഷം മോൻ പള്ളിയിലേയ്ക്ക് പോകാൻ വിളിച്ചാലും വരാൻ കൂട്ടാക്കിരുന്നില്ല. നിർബന്ധിച്ചാൽ ഞാൻ ഇനി അങ്ങോട്ട് ഇല്ല എന്ന് തീർത്ത് പറയും.
മുറിയിൽ നിന്ന് എപ്പോഴും ഓം എന്ന് വൈബ്രേറ്റ് ചെയ്യുന്ന അശരീരി കേൾക്കാം. ഹിന്ദുക്കളുടേത് പോലുള്ള ഒരു മാല കഴുത്തിൽ ഇട്ടിട്ടേ അവൻ പുറത്തിറങ്ങു. മുകളിലെ റൂമിലേയ്ക്ക് പോകാനോ, തുറക്കാനോ ഉള്ള അനുവാദം മോൻ തന്നിട്ടില്ല. പടി കയറുന്നത് കണ്ടാൽ തന്നെ അവൻ പ്രതികരിക്കും. വല്ലാത്ത രീതിയിലുള്ള ഭീഷണിയായിരിക്കും മുഴക്കുന്നത്. എന്റെ ഭർത്താവു വെട്ടേറ്റ് കിടന്നപ്പോൾ രക്ഷപെടുത്താനായിട്ട് പലതും ചെയ്തു. ഞാൻ ഇത് പറഞ്ഞുവെന്ന് അറിഞ്ഞാൽ അവൻ പുറത്തിറങ്ങിയാൽ എന്നെയും എന്റെ മോളെയും കൊലപ്പെടുത്തും. മകനെ ഭയന്ന് കഴിയുന്ന ഒരമ്മയാണെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകന് പ്രജിന് (28)വെട്ടികൊലപ്പെടുത്തുകയായിരുന്നു. കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജയിലിൽ ഇപ്പോൾ കഴിയുകയാണ് പ്രജിൻ.
https://www.facebook.com/Malayalivartha

























