ഇരുനില വീട്ടിലെ താഴത്തെ നിലയിൽ നിന്ന് ശബ്ദം കേട്ട് മകൾ ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

ഉപ്പുംപാടത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വഴക്കിനിടെ പരസ്പരം ആക്രമിച്ച ദമ്പതികളിൽ പരിക്കേറ്റ ഭാര്യ മരിച്ചു.(54) കാരി ചന്ദ്രികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഭർത്താവ് രാജൻനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും പരസ്പരം ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇരുനില വീട്ടിലെ താഴത്തെ നിലയിലാണ് രാജനും ചന്ദ്രിയും കഴിഞ്ഞിരുന്നത്. മകൾ മുകളിലത്തെ നിലയിലും. പുലർച്ച ശബ്ദം കേട്ട് താഴെയെത്തിയ മകളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടത്. ഉടൻതന്നെ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രിക അപ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രാജനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകട നില തരണം ചെയ്തോ എന്ന് വ്യക്തമല്ല. ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തേയും ചന്ദ്രികയെ രാജൻ ക്രൂരമായി ഉപദ്രവിക്കുകയും പരിക്കേൽപ്പിക്കും ചെയ്തിരുന്നു. ഇയാൾക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനു മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രദേശവാസികളും പറയുന്നു. മറ്റൊരു സംഭവത്തിൽ കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെ ആണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. രക്ഷപ്പെടാൻ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി.
പല കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ റിയാസ് ഭാര്യയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തസ്നിയുടെ കൈക്കും വയറിനുമാണ് കുത്തേറ്റത്. സംഭവ സ്ഥലത്ത് എത്തിയ കടയ്ക്കൽ പൊലീസ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തസ്നി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
പ്രതിയായ റിയാസിനെ പ്രാഥമിക ചിത്സയ്ക്ക് ശേഷം പോലീസ് കസ്റ്റഡിയൽ എടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസിനെതിരെ പൊലീസ് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണ് എന്ന് അയൽവാസികളും പറയുന്നു.
https://www.facebook.com/Malayalivartha

























