ഇതിഹാസ താരം സച്ചിനെ മറികടന്ന് രോഹിത് ശര്‍മ....

ഇതിഹാസ താരം സച്ചിനെ മറികടന്ന് രോഹിത് ശര്‍മ.... മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവരെ തകര്‍പ്പന്‍ സെഞ്ച്വറി കൊണ്ടാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ നിശ്ശബ്ദമാക്കിയത്. 487 ദിവസത്തിനുശേഷമാണ് താരം ഒരു സെഞ്ച്വറി നേടുന്നത്.കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 90 പന്തില്‍ 119 റണ്‍സെടുത്താണ് താരം പുറത്തായത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.
രണ്ടാം ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് രോഹിത് കളിച്ചത്. മത്സരത്തില്‍ നിലവില്‍ രോഹിത് സെഞ്ച്വറിയും കടന്ന് ബാറ്റിങ് തുടരുകയാണ്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഓപ്പണറായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് രോഹിത്തിന് കഴിഞ്ഞത്.
ഇതിഹാസ താരം സച്ചിനെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 15335 റണ്‍സായിരുന്നു സച്ചിന് ഓപ്പണറായി നേടിയത്. സച്ചിനെ മറികടക്കാനായി രോഹിത്തിന് ഈ മത്സരത്തില്‍ 50 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് 15,758 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്.
https://www.facebook.com/Malayalivartha

























