റാന്നിയില്‍ കാറിടിച്ചു പരിക്കേറ്റ കല്പണിക്കാരന് മരിച്ചു..

റാന്നിയില്‍ കാറിടിച്ചു പരിക്കേറ്റ കല്പണിക്കാരന് മരിച്ചു. റാന്നി മന്ദിരം വാളി പ്ലാക്കല്‍ പുല്ലാട് വീട്ടില്‍ ഓമനക്കുട്ട(43)നാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 19ന് വാളി പ്ലാക്കലിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാറിടിച്ചത്.
ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാളിപ്ലാക്കല്‍ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെയാണ് ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന ഓമനക്കുട്ടനെ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.
പിന്നീട് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. പൊലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം സംസ്കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha

























