കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന് അമ്മയുടെ കഴുത്തറുത്തു... വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന് അമ്മയുടെ കഴുത്തറുത്തു... വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മരപ്പാലത്തിന് സമീപത്തായി ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകന് മുഹമ്മദ് (24) ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























