പരിസ്ഥിതി പ്രവര്ത്തകന് കല്ലൂര്‍ ബാലന് അന്തരിച്ചു.... 75 വയസായിരുന്നു, ഹൃദയ സംംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

പരിസ്ഥിതി പ്രവര്ത്തകന് കല്ലൂര്‍ ബാലന് അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മരം നട്ടുപിടിപ്പിക്കല്‍ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലൂര്‍ ബാലന്. കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ വേലുവിന്റെയും കണ്ണമ്മയുടെയും മകനാണ് .
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബാലന് 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിന് പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് വൃക്ഷങ്ങളാല്‍ സമ്പന്നമാക്കിയത്. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയിലൊരു പച്ച ബാന്‍ഡും അണിയുന്നതായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുള്ള വേഷം.
പാലക്കാട് -ഒറ്റപ്പാലം റോഡില്‍ മാങ്കുറിശി കല്ലൂര്‍ മുച്ചേരിയിലാണ് വീട്. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.
അതേസമയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതിയോടണങ്ങി ജീവിച്ചിരുന്ന കല്ലൂര്‍ ബാലന് നാട്ടുകാരുടെ സ്വന്തം ബാലേട്ടനാണ്.
"
https://www.facebook.com/Malayalivartha

























