പ്രജിന്റെ മുറിയിലും, ജോസിന്റെ കല്ലറയിലും കറുത്ത വസ്ത്രധാരിയായ അജ്ഞാതനായ വ്യക്തിയുടെ സാന്നിധ്യം...

കിളിയൂരില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിന് ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്ന് ബന്ധുക്കള്‍. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കൂടാതെ
ജോസ് കൊല്ലപ്പെട്ടപ്പോൾ സഹോദരന്റെ മകൻ നാട്ടിലെത്തിയ ശേഷം സംസ്ക്കാരം നടത്താൻ കുടുംബം ശ്രമിച്ചിരുന്നു. ആ സമയം മൃതദേഹം മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനിടെ പ്രജിന്റെ മുറിയ്ക്കുളിൽ കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി കയറിയത് പ്രജിലിന്റെ സഹോദരി നേരിട്ട് കണ്ടുവെന്ന വിവരങ്ങളും പുറത്ത് വരികയാണ്. പക്ഷെ പ്രജില മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞ്, ഇയാളെ തിരഞ്ഞെങ്കിലും അവിടെ എങ്ങും കണ്ടിരുന്നില്ല. വീടിനു തൊട്ടടുത്തുള്ള ഒരു റബർ തോട്ടത്തിനടുത്തായാണ് ജോസിനെ സംസ്ക്കരിച്ചിരുന്നത്.
ഇവിടെയും കറുത്ത വസ്ത്രധാരിയായ മറ്റൊരാൾ എത്തിയതായി മെഴുകുതിരി കത്തിക്കാൻ എത്തിയ കുട്ടികൾ കണ്ടതായും പറയുന്നുണ്ട്. ഈ വ്യക്തി ആരെന്നറിയാൻ കുടുംബം ശ്രമിച്ചെങ്കിലും ജോസ് കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പേ ഇവിടത്തെ സിസിടി വി എല്ലാം പ്രവർത്തന രഹിതമാക്കിരുന്നു. നിലവിൽ ഇത് ബ്ലാക്ക് മാജിക് ആണോ പുറത്ത് നിന്നുള്ള മറ്റാരുടെയെങ്കിലും സ്വാധീനമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
പ്രജിന് ജോസിന്റെ ജീവിതം ഏതാനും വര്‍ഷങ്ങളായി അടിമുടി നിഗൂഢത നിറഞ്ഞതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്ന പ്രജിന് കോവിഡ് കാലത്താണ് നാട്ടില്‍ തിരികെയെത്തുന്നത്. പിന്നീട് ചൈനയില്‍ പോയി പഠനം തുടരാനായില്ല. ഇതിനിടെ കൊച്ചിയില്‍ സിനിമ സംബന്ധിച്ച പഠനത്തിനായി പോയി. ഇതിനായി ഒന്നരലക്ഷത്തോളം രൂപയാണ് വീട്ടുകാര്‍ നല്‍കിയത്. എന്നാല്‍, സിനിമാപഠനത്തിന് ശേഷം തിരികെയെത്തിയതോടെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടതെന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്.
https://www.facebook.com/Malayalivartha

























