സിനിമ പിടിക്കാൻ ഒരുകോടി രൂപ ആവശ്യപ്പെട്ട് മർദ്ദനം; കാർക്കിച്ച് തുപ്പി: കൊല്ലപ്പെടും മുമ്പ് ജോസ് നേരിട്ടത്...

മകന്റെ മുറിയിൽ കയറാൻ അവകാശമില്ലാത്ത പോയ മാതാപിതാക്കൾ. കാലങ്ങളായി സ്വന്തം മുടി വാഷ്‌റൂമിൽ സൂക്ഷിച്ച് ബ്ലാക്ക് മാജിക്കിന്റെ എല്ലാ അടയാളങ്ങളും പ്രജിൽ മുറിയ്ക്കുള്ളിൽ രഹസ്യമാക്കി. വീടിനുള്ളിലെ സാഹചര്യം... മുറി... ആറേഴ് വർഷങ്ങൾക്കിപ്പുറം അമ്മയും ബന്ധുക്കളും പ്രജിന്റെ മുറിയ്ക്കുള്ളിൽ കണ്ടത് ഭയപ്പെടുത്തുന്ന കാഴ്ചകളാണ്. ചാരുവിളാകം കുടുംബത്തിൽ ഏറ്റവും സ്നേഹിക്കപെട്ട വ്യക്തി പ്രജിൽ ആയിരുന്നു. ഇത് മറ്റൊരു കുടുംബത്തിൽ സംഭവിക്കാൻ പാടില്ലെന്ന് തങ്ങൾ കരുതുന്നതായാണ് ബന്ധു പ്രതികരിച്ചത്.
പപ്പയെയും, മമ്മിയെയും ഉപദ്രവിക്കുന്ന കാര്യം ഒരുപക്ഷെ നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ബന്ധുക്കൾ ഇടപെട്ട് പ്രജിലിന്റെ സ്വഭാവം മാറ്റിയെടുക്കാൻ ശ്രമിച്ചേനെ എന്നാണ് ഒരു ബന്ധു പ്രതികരിച്ചത്. ഈ സംഭവുമായി നോക്കുമ്പോൾ ഞങ്ങൾക്ക് പല സംശയങ്ങളും ഉണ്ട്. പ്രജിൽ പോലീസ് സ്റ്റേഷനിൽ ആദ്യം പറഞ്ഞ മൊഴി വീട്ടിൽ സ്വാതന്ത്ര്യം ഇല്ല, അടച്ചിട്ട് വളർത്തുന്നു എന്നൊക്കെയുള്ള മൊഴികളാണ്. എന്നാൽ അത് അങ്ങനെയല്ലെന്ന് ഈ കുടുംബത്തെ അറിയാവുന്നവർക്ക് അറിയാം. അവന്റെ ജ്യേഷ്ഠൻ ഒമ്പതാമത്തെ വയസിൽ മരണപ്പെട്ടു. അതുകഴിഞ്ഞ് രണ്ടു വര്ഷം കഴിഞ്ഞാണ് ഒരു മകളും, പിന്നീട് ഇവനും ഉണ്ടായത്.
അന്ന് മുതൽ ഇവനെ വാത്സല്യത്തോടെയാണ് കുടുംബാംഗങ്ങൾ നോക്കിരുന്നത്. നല്ല വിദ്യാഭ്യാസം കൊടുത്തു. പഠിക്കാനായി ചൈനയിലേയ്ക്ക് അയച്ചു... 2014-ലാണ് പ്രജിൻ മെഡിക്കൽ പഠനത്തിനായി ചൈനയിലെ വുഹാൻ സിറ്റിയിൽ എത്തുന്നത്. കൊച്ചിയിലെ ഒരു ഏജൻസി വഴിയാണ് ചൈനയിൽ പോയത്.
എന്നാൽ കൊവിഡ് കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാതെ പ്രജിൻ നാട്ടിലേക്ക് മടങ്ങി. അവസാന വർഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജൻസി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താൽ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജൻസിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രജിൻ പരാതിയും നൽകിയിരുന്നു.
അവന്റെ മുറിയ്ക്കുള്ളിൽ കയറാനുള്ള അവകാശം അപ്പനും, അമ്മയ്ക്കും നിഷേധിച്ചു. ആ മുറിയ്ക്കകത്ത് പോലീസ് വന്ന് പരിശോധന നടത്തുമ്പോഴാണ് ഞങ്ങളും ആ കാഴ്ച കാണുന്നത്. ആ മുറിയ്ക്കുള്ളിൽ കയറിയ ഞങ്ങളും അന്തംവിട്ടു. ഒരു മെഡിക്കൽ വിദ്യാർത്ഥി കൈകാര്യം ചെയ്യുന്നതുപോലുള്ള മുറി ആയിരുന്നില്ല അത്. അവനു പൈസ കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങും. അവസാനം അവൻ സിനിമ പിടിക്കാൻ ഒന്നരക്കോടി രൂപ അപ്പനോട് ആവശ്യപ്പെട്ടു. ഇവനെ ഭയന്ന് വസ്തു പൈസ ആയിട്ടില്ലെന്ന് പറഞ്ഞു. പിന്നാലെ മർദ്ദിച്ചു.. അപ്പന്റെ മുഖത്ത് കാർക്കിച്ച് തുപ്പി. അപ്പോഴെല്ലാം ആ പിതാവ് കൈകൂപ്പി തലകുനിച്ച് നിന്നുകൊടുത്തു.
ഒരക്ഷരം ആ പിതാവ് പറഞ്ഞിട്ടില്ല . നമുക്കുള്ള മറ്റൊരു ഭയം അവൻ ഇറങ്ങിയാൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമോ എന്നുള്ളതാണ്. നമ്മൾ ആ മുറിയിൽ കയറുമ്പോൾ ബ്ലാക്ക് മാസിനു സമാനമായ പലതും കണ്ടിരുന്നു. പല സിമ്പൽസും അവൻ വരച്ച് സൂക്ഷിച്ചു. അതിൽ തന്നെ ഒരാളുടെ കഴുത്ത് അറുത്ത് ചോര വാർന്ന് പോകുന്ന ചിത്രവും ഉണ്ടായിരുന്നു. ആ തല അവൻ എടുത്ത് പിടിക്കുന്നതും, അവൻ കുറച്ചുപേരെ ഇനിയും കൊല്ലും എന്നൊക്കെ എഴുതിയിരിക്കുന്നത് അതിൽ ഉണ്ടായിരുന്നു. ബ്ലാക്ക് മാജിക് സ്റ്റിക്ക്, മോതിരം , ഓം പോലുള്ള വൈബ്രെറ്റ് ശബ്ദം, കറുത്ത വസ്ത്രമോ, ചുവന്ന വസ്ത്രമോ ധരിച്ചുള്ള നൃത്തം ഇതെല്ലം ആ മുറിയിൽ നടന്നിരുന്നു.
ഒരു വര്ഷക്കണാക്കയ മുടിയാണ് ആ വാഷ്‌റൂമിൽ സൂക്ഷിച്ചിരുന്നത്. ഐ ആം എ സൈക്കോ എന്നൊക്കെ പേപ്പറുകളിൽ എഴുതി സൂക്ഷിച്ചിരുന്നു. മറ്റൊരാളെ കൊലപ്പെടുത്തി അയാളുടെ തലയും, തലയോട്ടികളും ചങ്ങലയിൽ കോർത്ത് കഴുത്തിൽ അണിഞ്ഞിരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി മേശപ്പുറത്ത് പ്രജിൽ വരച്ച് സൂക്ഷിച്ചിരുന്നത്. ഒരാൾ അഞ്ചുപേരെ കൊല്ലുന്നു. അതിൽ ആദ്യത്തെ ആളെ കൊല്ലുന്നത് ഞാൻ നേരിട്ട് കണ്ടു. ഇനി ബാക്കി നാലുപേരെ ലക്ഷ്യമുണ്ട് എന്നൊക്കെയും എഴുതി സൂക്ഷിച്ചിട്ടുണ്ട്. സ്വന്തമായി വെൽഡ് ചെയ്ത് സാത്താൻ സേവയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള കത്തികൾ ഇയാൾ മുറിയിൽ സൂക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha

























