അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു; ജോസിനെ ആക്രമിച്ച സമയം മുതൽ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ മൗനം പാലിച്ച പ്രജിൻ അച്ഛൻ്റെ സഹോദരനോട് പറഞ്ഞത്....

വെള്ളറട കിളിയൂർ ജോസിൻ്റെ കൊലപാതകത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട നിലയിൽ ആണ്.
ജോസിനെ കൊന്നത് അതിക്രൂരമായാണെന്നാണ് ഭാര്യ സുഷമയുടെ മൊഴി. ജോസിനെ ആക്രമിച്ച സമയം മുതൽ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രജിൻ സംസാരിച്ചിരുന്നില്ല. ജോസിനെ കൊന്നതിനു ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോടാണ്. 'അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു'വെന്നാണ് പ്രജിൻ പറഞ്ഞതെന്ന് ജയൻ പറഞ്ഞു. ഇതോടെ താനാകെ ഷോക്കിലായിപ്പോയെന്നും ജയൻ പ്രതികരിച്ചു.
ഇൻസുലിൻ വാങ്ങാനാണ് ഞാൻ രാത്രി പുറത്തിറങ്ങിയത്. അപ്പോഴേക്കും രണ്ടു പയ്യന്മാർ ബൈക്കിൽ വന്ന് ഇരുമ്പ് കടയുള്ള വീടിലെ ആന്റി റോഡിലലേക്കിറങ്ങി വന്ന് രണ്ട് കയ്യും നീട്ടി വണ്ടി നിർത്താൻ പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു. എന്റെ ചേട്ടനെ എന്റെ മോനിപ്പോൾ കൊല്ലുമെന്ന് അവർ പറഞ്ഞുവെന്ന് പയ്യന്മാർ എന്നോട് പറഞ്ഞു. അവർ പേടിച്ചാണ് എന്നോടിത് പറയുന്നത്.
അതെൻറെ ചേട്ടനാണ്, ഞാൻ ഇപ്പോത്തന്നെ വിളിക്കാമെന്ന് അവരോട് പറഞ്ഞു. അണ്ണന്റെ ഫോണിൽ രണ്ട് തവണ വിളിച്ചപ്പോഴും ഫോണെടുത്തില്ല. പിന്നെ ചേച്ചിയുടെ ഫോണിൽ വിളിച്ചു. അപ്പോൾ മോനാണ് എടുത്തത്. അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു, എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നാണ് അവൻ പറഞ്ഞത്. ഞാൻ ആകെ ഷോക്കിലായി.എന്നായിരുന്നു ജയന്റെ പ്രതികരണം.
കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ പ്രതികരിച്ചത്. 2014-ലാണ് പ്രജിൻ മെഡിക്കൽ പഠനത്തിനായി ചൈനയിലെ വുഹാൻ സിറ്റിയിൽ എത്തുന്നത്.
കൊച്ചിയിലെ ഒരു ഏജൻസി വഴിയാണ് ചൈനയിൽ പോയത്. എന്നാൽ കൊവിഡ് കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാതെ പ്രജിൻ നാട്ടിലേക്ക് മടങ്ങി. അവസാന വർഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജൻസി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താൽ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജൻസിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രജിൻ പരാതിയും നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























