കഞ്ചാവിനും മദ്യത്തിനും അടിമ; അമ്മയുടെ കഴുത്തറുത്ത് മകൻ...

അമ്മയുടെ കഴുത്തറുത്ത മകന് കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ അഴീക്കോട് ആണ് സംഭവം. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന് മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു.
ഇരുപത്തിനാലുകാരനായ മുഹമ്മദ് കഞ്ചാവിനും മദ്യത്തിനും അടിമയാണ്. ജലീല്‍, സീനത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ്. ചായക്കടയില്‍ ജീവനക്കാരനാണ് പിതാവ് ജലീല്‍. കൊടുങ്ങല്ലൂരിലാണ് കഴിഞ്ഞ ആറു മാസമായി താമസം. കഞ്ചാവ് കിട്ടാതെ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു മകന്. വീടിനു പുറത്തേയ്ക്കു വിടാറില്ല.
ഇന്നലെ രാത്രി അമ്മയെ കത്തിക്കൊണ്ട് കഴുത്തറുക്കുകയായിരുന്നു. രക്തംവാര്‍ന്ന നിലയില്‍ അമ്മ നിലവിളിച്ചു. നാട്ടുകാരുടെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യം വഷളായതോടെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























