Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ ദുര്‍മന്ത്രവാദം..ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്തു..കേഡല്‍ ജിന്‍സണ്‍ രാജ ഒരുകുടുംബത്തിലെ നാലുപേരെ പൈശാചികമായ രീതിയില്‍ കൊലപ്പെടുത്തിയ കേസ്..

10 FEBRUARY 2025 04:47 PM IST
മലയാളി വാര്‍ത്ത

വെള്ളറട: കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ ദുര്‍മന്ത്രവാദം പോലീസ് വിശദ അന്വേഷണത്തിന് വിധേയമാക്കും. കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസാ(70)ണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസിന്റെ(28) സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്ന അമ്മ സുഷമകുമാരിയുടെ വെളിപ്പെടുത്തല്‍ പോലീസ് ഗൗരവത്തിലെടുക്കും. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. മകന്റെ ആഭിചാരത്തെ കുറിച്ച് അച്ഛന് വ്യക്തമായ സംശയം ഉണ്ടായിരുന്നു. ചില തെളിവുകളും കിട്ടിയിരിക്കാമെന്ന് പോലീസ് കരുതുന്നു. ഇത് പുറത്തു വരാതിരിക്കാന്‍ ആകാം കൊലയെന്ന സംശയവും പോലീസിനുണ്ട്.

 

അങ്ങനെയെങ്കില്‍ മറ്റാരുടേയോ സമ്മര്‍ദ്ദവും കൊലയ്ക്ക് കാരണമായി മാറാനുള്ള സാധ്യത ഏറെയാണ്.കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിക്കുകയും ചെയ്തു. സാത്താന്‍ സേവ പോലുള്ള ആഭിചാരകര്‍മങ്ങളെ കുറിച്ചാണ് അമ്മയ്ക്ക് സംശയം. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കും. നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു പ്രജിന്‍. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍വെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. നന്തന്‍കോട്ടെ കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക പരമ്പരയുമായി ഈ സംഭവത്തിനും ബന്ധം കാണുന്നവരുണ്ട്. വീട്ടിലെ രണ്ടാംനിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും പ്രജിനുണ്ടായിരുന്നു.ദുര്മന്ത്രവാദവും , സാത്താൻ സേവയും ഇതൊന്നും മലയാളികൾക്കു ഇന്ന് അത്ര പരിചിതമല്ലാത്ത വാക്കുകൾ അല്ല .ഈ വാര്‍ത്ത കേട്ടപ്പോള്‍,

 

തിരുവനന്തപുരത്തുകാരുടെ ഓര്‍മ്മകള്‍ ഏഴുവര്‍ഷം പിന്നോട്ടു സഞ്ചരിച്ചിട്ടുണ്ടാകണം.2017 ഏപ്രിലിലാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടത്. തിരുവനന്തപുരം നന്തന്‍കോട് ഒരുകുടുംബത്തിലെ നാലുപേരെ പൈശാചികമായ രീതിയില്‍ കൊലപ്പെടുത്തി. ആ കേസിലെ പ്രതിയുടെ പേര് കേരളം ഒരിക്കലും മറക്കാന്‍ സാധ്യതയില്ല, കേഡല്‍ ജിന്‍സണ്‍ രാജ. മലയാളി മനസ്സുകളില്‍ ഭീതിപരത്തിയ കേഡല്‍ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഈ കേസിലൂടെയാണ്.2017 ഏപ്രില്‍ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ ആ പൈശാചിക കൃത്യം നടന്നത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ടപ്പോള്‍ വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാര്‍ കരുതിയത്.വീടു പൊളിച്ചു അകത്തുകടന്ന പോലീസ് ഞെട്ടി.

കത്തിക്കരിഞ്ഞ അവസ്ഥയില്‍ മൂന്നു മൃതദേഹങ്ങള്‍. അതിനരികില്‍ ടാര്‍പ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ നിലയില്‍ പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹം. അടുത്ത് പകുതി കത്തിയ നിലയില്‍ ഒരു ഡമ്മി.പ്രൊഫസര്‍ രാജാ തങ്കം, ഭാര്യ ഡോക്ടര്‍ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജാ തങ്കത്തിന്റെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ കാണാനില്ല. ഇത് പോലീസില്‍ സംശയം ജനിപ്പിച്ചു. കേരളം അരിച്ചുപെറുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.അതുപോലെ കഴിഞ്ഞ വർഷം , കൃത്യമായി പറഞ്ഞാൽ ഏപ്രിൽ മാസത്തിൽ അരുണാചല്‍പ്രദേശില്‍ മലയാളികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ത്ത തിരുവന്തപുരം നഗരത്തിലെ നിവാസികള്‍ ഞെട്ടിത്തരിച്ചാണ് കേട്ടത്.

 

അരുണാചലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ രണ്ടു യുവതികള്‍ തിരുവനന്തപുരം സ്വദേശിനികളാണ്. ദമ്പതികളായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രക്കുഴി എംഎംആര്‍എ സിഎര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേഖല എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരാണ് മരിച്ചത്.അരുണാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ട മൂന്നു മലയാളികളുടെ കാര്യത്തിലും ആദ്യ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ദുര്‍മന്ത്രവാദത്തിലേക്കാണ്, രണ്ടു യുവതികളുടേയും ശരീരത്തില്‍ മുറിവുകള്‍ വരുത്തിയത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.ഭാര്യയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീനാണെന്നാണ് സൂചന.

 

മരണശേഷം പരലോകത്ത് ജീവിക്കാമെന്ന് നവീന്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.ആര്യക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ്, കൂട്ട മരണത്തിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന സംശയം ഉയരാന്‍ കാരണമായത്.ഇതിൽ ആര്യയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ മരണവാർത്ത പുറംലോകം അറിയുന്നത് . ആര്യയും ദേവിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.

ആര്യയുടെ വിവാഹം ഉറപ്പിച്ചതിനുപിന്നാലെയാണ് ഇവര്‍ മരിക്കാന്‍ തീരുമാനിച്ചതെന്ന ആരോപണവുമുണ്ട്നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 'ഈ മരണങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് ഒരേകാര്യത്തിലേക്ക് തന്നെയാണ് ,പക്ഷെ ഈ മരിച്ചവരുടെയെല്ലാം അല്ലെങ്കിൽ കൊലപ്പെടുത്തിയ പ്രതികളുടെയെല്ലാം ലക്‌ഷ്യം വ്യത്യസ്തമായിരുന്നു . ബ്ലാക്ക് മാജിക്കിന്റെ അല്ലെങ്കിൽ അത് വഴി കിട്ടാൻ പോകുന്ന ലക്ഷ്യത്തിൽ വിശ്വസിച്ച് ചെയ്തു കൂട്ടുന്നതാണ് ഇതെല്ലാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (4 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (6 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (6 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (6 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (8 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (10 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (10 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (10 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (10 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (10 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (10 hours ago)

Malayali Vartha Recommends