കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്നു കറിവച്ച യുവാക്കള്‍ വനംവകുപ്പിന്റെ പിടിയില്‍

നാദാപുരം വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്നു കറിവച്ച യുവാക്കള്‍ വനംവകുപ്പിന്റെ പിടിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പന്നി കിണറ്റില്‍നിന്നു രക്ഷപ്പെട്ടു എന്ന വിവരമാണു ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പന്നിയെ കൊന്നു കറിവച്ചതായി കണ്ടെത്തിയത്.
വളയം കുറുവന്തേരി സ്വദേശികളായ വിഷ്ണു, റിനു, അശ്വിന്, ബിനു എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് വളയത്തെ വീട്ടിലെ കിണറ്റില്‍ കാട്ടുപന്നി വീണത്. നാട്ടുകാര്‍ കുറ്റ്യാടി വനംവകുപ്പ് ഓഫിസില്‍ വിവരം അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പന്നി കിണറ്റില്‍നിന്നു രക്ഷപ്പെട്ടു എന്ന വിവരമാണു ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പന്നിയെ കൊന്നു കറിവച്ചതായി കണ്ടെത്തിയത്. 2 പേരുടെ വീട്ടിലെ ഫ്രിജില്‍നിന്ന് മാംസം കണ്ടെടുത്തു. കുറ്റ്യാടി റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളില്‍ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























