അമ്മയുമായി അവിഹിതബന്ധമെന്ന് സംശയം: അയല്‍വാസിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി 27കാരന്‍

അമ്മയുമായി അവിഹിതബന്ധമെന്ന് സംശയിച്ച് അയല്‍വാസിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി 27കാരന്‍. പുന്നപ്ര വാടക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ അന്‍പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. പുന്നപ്ര സ്വദേശി ദിനേശന്‍(50) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിന്റെ അച്ഛന്‍ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണത്തില്‍ ചില സംശയങ്ങള്‍ ഉയരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
27കാരനായ കിരണ്‍ ആണ് കൃത്യം നടത്തിയത്. മാതാവിന് അയല്‍വാസിയായ ദിനേശനുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ദിനേശന്‍ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേല്‍പ്പിക്കാന്‍ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശന്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേല്‍പ്പിച്ചു. കിരണ്‍ ഇലക്ട്രീഷ്യന്‍ കൂടിയായിരുന്നു.
തുടര്‍ന്ന് പിതാവുമായി ചേര്‍ന്ന് കിരണ്‍ പാടശേഖരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷണം നടത്തും. കിരണുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.
https://www.facebook.com/Malayalivartha

























