തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേവിഷബാധയേറ്റ് ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം

പേവിഷബാധയേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം. പനി ബാധിച്ചതിനെ തുടര്‍ന്നു ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടര്‍ന്നു തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരാഴ്ച മുന്‍പു വീടിനു സമീപത്തുകൂടി കുട്ടി സൈക്കിളില്‍ പോകുമ്പോള്‍ തെരുവുനായ ആക്രമിക്കാന്‍ ശ്രമിക്കുകയും സൈക്കിളിന്റെ ടയറില്‍ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലില്‍ കൊണ്ടതായാണു നിഗമനം.
ഇതിനിടയിലാണു പേവിഷബാധയേറ്റതെന്നാണു കണക്കുകൂട്ടല്‍. നായ ആക്രമിക്കാന്‍ ശ്രമിച്ച കാര്യം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവര്‍ക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ പേവിഷ പ്രതിരോധ കുത്തിവയ്പു നല്കി.
https://www.facebook.com/Malayalivartha

























