കോന്നിയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: അദ്ധ്യാപകനായ വിമുക്ത ഭടനെതിരെ ആരോപണവുമായി കുടുംബം

കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അദ്ധ്യാപകനായ വിമുക്ത ഭടനെതിരെ ആരോപണവുമായി കുടുംബം. 19കാരിയായ ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളില്‍ ഇന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ രാജി ആരോപിക്കുന്നത്. അദ്ധ്യാപകന് വിദ്യാര്‍ത്ഥികളെ ഡേറ്റിംഗിനായി വിളിക്കാറുണ്ടെന്നും അമ്മമാരോട് ചാറ്റിംഗ് നടത്താറുണ്ടെന്നും രാജി ആരോപിച്ചു.
'പല പിള്ളരെയും ഡേറ്റിംഗിന് റൂമിലേക്ക് വിളിക്കും. ഹോട്ടല്‍ മുറിയെടുത്ത് ഡേറ്റിംഗിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി പറഞ്ഞു. മൂന്ന് ദിവസം മകളോട് ക്ലാസില്‍ വരേണ്ടെന്ന് അദ്ധ്യാപകന് പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാന്‍ പറയാനായിരുന്നു അദ്ധ്യാപകന് പറഞ്ഞത്. ഫോണ്‍ വിളിച്ചപ്പോള്‍ വാട്സാപ്പ് ഉള്ള ഫോണ്‍ എടുത്തൂടെ എന്നായിരുന്നു ചോദ്യം. അദ്ധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരില്ല. അമ്മമാരുടെ വാട്സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യും',- രാജി ആരോപിച്ചു.
ഇന്ന് വൈകിട്ടാണ് ഗായത്രി തൂങ്ങിമരിച്ചത്. ഹോട്ടല്‍ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ കാണുന്നത്. അടൂരിലെ ആര്‍മി റിക്രൂട്ട്മെന്റ് പരീശീലന കേന്ദ്രത്തിലെ അഗ്നിവീര്‍ കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു. സ്ഥാപനത്തിലെ അദ്ധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ ആരോപണം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha

























