ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗം സ്വാമി വിദ്യാനന്ദ സമാധിയായി...

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗം സ്വാമി വിദ്യാനന്ദ (76) സമാധിയായി...വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.20നാണ് സമാധിയായത്.നിലവിലുള്ള ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായി 1979ല്‍ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നാണ് സന്യാസദീക്ഷ സ്വീകരിച്ചത്. പൂര്‍വാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു.സുഗതന് എന്നായിരുന്നു അന്നത്തെ പേര്. പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ എന്നീ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു.
ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിലും അംഗമായിരുന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തി.
https://www.facebook.com/Malayalivartha

























