പാതി വില തട്ടിപ്പ് കേസില്‍ അനന്തകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി

പാതി വില തട്ടിപ്പികസില് അറസ്റ്റ് ഭയന്ന് കെ.എന്‍. അനന്തകുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി നസീറ പോലീസ് റിപ്പോര്‍ട്ട് 13 ഹാജരാക്കാന്‍ ഉത്തരവിട്ടു.
കണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ് സ്റ്റേഷന് പേര് വയ്ക്കാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്.
അതേസമയം നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ പകുതി വില തട്ടിപ്പ്. പ്രധാന കമ്പനികള്‍ നിര്‍ബന്ധപൂര്‍വം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് പകുതിവില സബ്സിഡി നല്‍കുമെന്നും ബാക്കി തുക ഗുണഭോക്താവ് അടച്ചാല്‍ ഇരുചക്രവാഹനം, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്, ഗൃഹോപകരണങ്ങള്‍ എന്നിവ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
തിരുവനന്തപുരം തോന്നയ്ക്കല്‍ സായിഗ്രാമം ഗ്ലോബല്‍ ചെയര്മാന് കെ എന്‍ ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനും ഇടുക്കി സ്വദേശി അനന്തുകൃഷ്ണന് അഖിലേന്ത്യ കോ ഓര്‍ഡിനേറ്ററുമായാണ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha

























