കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവമുണ്ടായത്.
ഏരുമേലി സൗത്ത് കണമല പുതുപ്പറമ്പില്‍ മുരുകന്റെ മകന് അരവിന്ദന് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. മൂവാറ്റുപുഴയില്‍നിന്ന് ദേവികുളത്തിന് പോകുകയായിരുന്ന ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.എ.സി. മെക്കാനിക്കായായിരുന്നു അരവിന്ദ്.
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ ഒരുകമ്പനിയില്‍ ജോലിക്കുള്ള കൂടിക്കാഴ്ചയ്ക്ക് ബൈക്കില്‍ തിങ്കളാഴ്ച രാവിലെ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അരവിന്ദന് രണ്ടാഴ്ചമുന്‍പാണ് ഈറ്റ നെയ്ത്ത് ജോലികള്‍ക്കായി മച്ചിപ്ലാവിലെ അമ്മയുടെ സഹോദേരിയുടെ വീട്ടില്‍ എത്തിയത്. പിന്നീട് വാളറയ്ക്ക് സമീപം വീട് വാടകയ്ക്ക് എടുത്ത് ഞായറാഴ്ചമുതല്‍ താമസം തുടങ്ങി.
അവിടെനിന്ന് അഭിമുഖത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഉടന്‍തന്നെ പ്രദേശവാസികളും യാത്രക്കാരുംചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല .
"
https://www.facebook.com/Malayalivartha

























