വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മരിച്ചത് നൂല്‍പ്പുഴ സ്വദേശി മനുവാണ് മരിച്ചത്. 45-കാരനായ മനു ജോലി കഴിഞ്ഞ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ഇന്നു രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു.
ആന തുമ്പികൈകൊണ്ട് മനുവിനെ വലിച്ചെറിയുകയായിരുന്നുവെന്ന് കരുതുന്നു. അത്തരമൊരു ആക്രമണം നടന്നതിന്റെ സൂചനയാണുള്ളതെന്ന് പറയപ്പെടുന്നു.ഏത് സമയത്താണ് ആക്രമണമുണ്ടായതെന്ന് അറിയില്ല. മൃതദേഹം സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. വനത്തോട് ചേര്‍ന്ന പ്രദേശത്ത് വെച്ചാണ് ആ്ര്രകമണം നടന്നത്. വനം വകുപ്പ് പരിശോധന നടത്തുന്നു.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാന ആക്രമണം വര്‍ദ്ധിച്ചു വരുകയാണ്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പന്‍പാറയിലായിരുന്നു കാട്ടാന ആക്രമണത്തില്‍ ഇന്നലെയാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്.
https://www.facebook.com/Malayalivartha

























